യുവ സൂപ്പർ താരമെത്തി,പുതിയ സൈനിങ് ഒഫീഷ്യലായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിരിക്കുന്നു.നവോച്ച സിംഗ് എന്ന യുവ സൂപ്പർ താരത്തെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. മുംബൈ സിറ്റി എഫ്സിയിൽ നിന്നാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടുള്ളത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ കളിക്കുക.താരത്തെ വാങ്ങാനുള്ള ഓപ്ഷനും ക്ലബ്ബിനുണ്ട്.
വിങ് ബാക്ക് ആയിക്കൊണ്ട് മികവ് തെളിയിച്ചിട്ടുള്ള താരമാണ് നവോച്ച സിംഗ്.ഗോകുലം കേരളക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. അന്ന് റൈറ്റ് ബാക്ക് പൊസിഷനിൽ ആയിരുന്നു കളിച്ചിരുന്നത്.ഇപ്പോൾ പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആണ് ഇദ്ദേഹം കളിക്കുന്നത്.കഴിഞ്ഞ സീസണിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം ഇദ്ദേഹം നടത്തിയിരുന്നു.
🔵➡🟡 | 𝐖𝐢𝐥𝐝𝐜𝐚𝐫𝐝 𝐀𝐜𝐭𝐢𝐯𝐚𝐭𝐞𝐝 ✅
— Kerala Blasters FC (@KeralaBlasters) July 13, 2023
We’re delighted to announce that Naocha Singh will join us on loan from Mumbai City FC until the end of the 2023–24 season.#SwagathamNaocha #KBFC #KeralaBlasters pic.twitter.com/Vx6PDKGfAA
അതിന്റെ ഫലം എന്നോണമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.23 വയസ്സ് മാത്രം പ്രായമുള്ള ഈ താരം 2021ലാണ് മുംബൈ സിറ്റി എഫ്സിയിൽ എത്തിയത്.പിന്നീട് ഈസ്റ്റ് ബംഗാൾ,പഞ്ചാബ് എന്നിവർക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു.