നമ്മൾ ഒരു ശക്തമായ ടീമാണെന്ന് ആരാധകർ വിശ്വസിക്കണം: സൈനിങ്ങുകളെ കുറിച്ച് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പ്രതീക്ഷിച്ചപോലെ മികച്ച താരങ്ങളെ എത്തിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.ജീക്സൺ ഉൾപ്പെടെയുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൈവിടുകയും ചെയ്തു. 3 വിദേശ താരങ്ങളുടെ സൈനിങ് ആണ് എടുത്തു പറയാൻ സാധിക്കുന്നത്. മികച്ച ഡൊമസ്റ്റിക്ക് സൈനിങ്ങുകൾ നടത്താത്തതിൽ ആരാധകർക്ക് ക്ലബ്ബിനോട് കടുത്ത എതിർപ്പുണ്ട്.
ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസിന് വ്യാപക വിമർശനങ്ങളാണ് ഏൽക്കേണ്ടി വരുന്നത്. സ്ട്രൈക്കറുടെ സൈനിങ്ങ് വൈകിയത് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ പ്ലാനുകളെയും തകിടം മറിച്ചു എന്നാണ് ആരാധകർ ആരോപിക്കുന്നത്.സ്ട്രൈക്കറുടെ സൈനിംഗ് നടത്താൻ ഇത്രയധികം സമയം എടുത്തത് മറ്റുള്ളതിൽ ഒന്നും തന്നെ ശ്രദ്ധകേന്ദ്രീകരിക്കാൻ സമയം ലഭിക്കാത്തതിന്റെ കാരണമായി എന്ന് ആരാധകർ ആരോപിക്കുന്നുണ്ട്. സൈനിങ്ങുകളിൽ ആരാധകർ തൃപ്തരല്ല എന്ന് തന്നെയാണ് നമുക്ക് വ്യക്തമാകുന്നത്.
സ്കിൻകിസിന് നേരെ വരുന്ന വിമർശനങ്ങളോട് ബ്ലാസ്റ്റേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ ആയ നിഖിൽ പ്രതികരിച്ചിട്ടുണ്ട്. സൈനിങ്ങ് വൈകിയതിൽ ആരാധകർ അക്ഷമരായിരുന്നുവെന്നും എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ശക്തമായ ടീമാണെന്ന് ആരാധകർ വിശ്വസിക്കേണ്ടതുണ്ടെന്നും നിഖിൽ പറഞ്ഞിട്ടുണ്ട്.മലയാളത്തിലെ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘സ്കിൻകിസ് വന്നതിനുശേഷം ആദ്യ സീസൺ ഒഴിച്ച് നിർത്തിയാൽ മികച്ച പ്രകടനമാണ് നമ്മൾ നടത്തിയിട്ടുള്ളത്. ക്ലബ്ബ് ആരംഭിച്ച കാലം മുതൽ ഞങ്ങളല്ല ഉടമസ്ഥർ. 2017 ലാണ് ഞങ്ങൾ വരുന്നത്.2021 ലാണ് ഫുട്ബോൾ ഓപ്പറേഷൻസ് ആരംഭിക്കുന്നത്. അതിനുശേഷമാണ് സ്കിൻകിസ് വരുന്നത്.പുതിയ സൈനിങ്ങുകളെ കുറിച്ച് ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. സൈനിങ് വൈകിയതിൽ ആരാധകർ അക്ഷമരാ യിരുന്നു,വിശ്വസിക്കുക, കേരള ബ്ലാസ്റ്റേഴ്സ് ഒരു ശക്തമായ ടീമാണ് ‘ഇതാണ് നിഖിൽ പറഞ്ഞിട്ടുള്ളത്.
എന്നാൽ ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ഒരു ശരാശരി മാത്രമാണ് എന്നാണ് ഭൂരിഭാഗം വരുന്ന ആരാധകരും വിശ്വസിക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ അത് വ്യക്തമായതുമാണ്.മികച്ച സൈനിങ്ങുകൾ നടത്താതത് ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെയായിരിക്കും.