അവസാന മണിക്കൂറുകൾ,പെപ്രയുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി ക്ലബ്ബ്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചത്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. 30 വയസ്സുള്ള താരം 2026 വരെയാണ് കരാറിൽ ഒപ്പു വച്ചിരിക്കുന്നത്.ഏറ്റവും ഒടുവിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ആയിരുന്നു താരം കളിച്ചിരുന്നത്.
പോളിഷ് ലീഗിലും എംഎൽഎസിലും കളിച്ച പരിചയമുള്ള താരമാണ് ജീസസ്.അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ക്ലബ്ബിന് തുണയാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നത്തോടുകൂടി സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യും.കൂടുതൽ സൈനിങ്ങുകൾ നടത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്നുള്ള റൂമറുകൾ സജീവമാണ്.
ഇതിനിടെ പെപ്രയുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് ഒരു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് ക്ലബ്ബ് ശ്രമിക്കുന്നത്. ലോൺ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും ക്ലബ്ബിന് പെപ്രയെ നൽകാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ചില ക്ലബ്ബുകൾക്ക് താരത്തെ ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം പല ക്ലബ്ബുകൾക്കും താരത്തിൽ താല്പര്യമില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നിരുന്നാലും സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുൻപ് താരത്തെ ഏതെങ്കിലും ക്ലബ്ബിലേക്ക് പറഞ്ഞയക്കാൻ കഴിയും എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നത്.പെപ്രയെ ഒഴിവാക്കണമെന്ന് ഒരു കൂട്ടം ആരാധകർ വാദിക്കുമ്പോൾ അദ്ദേഹത്തെ നിലനിർത്തണമെന്ന് വാദിക്കുന്നവരും ഉണ്ട്. ഒരു അസാധാരണമായ പ്രകടനം ഒന്നും ഇപ്പോഴും ക്ലബ്ബിനുവേണ്ടി നടത്താൻ പെപ്രക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്.
അതുപോലെതന്നെ സോറ്റിരിയോയെ ഒഴിവാക്കാനും കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഈ അവസാന മണിക്കൂറുകൾക്കുള്ളിൽ രണ്ടുപേരെയും ഒഴിവാക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരിക്കില്ല.രണ്ട് താരങ്ങളെയും ഒഴിവാക്കിയാൽ ബ്ലാസ്റ്റേഴ്സിൽ വിദേശ താരങ്ങളുടെ എണ്ണവും കുറവായിരിക്കും.