വയനാടിനെ സഹായിക്കാൻ ബ്ലാസ്റ്റേഴ്സ്,പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചു!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ച കൊച്ചിയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക.മത്സരത്തിൽ വിജയം തന്നെയാണ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.

സമീപകാലത്ത് കേരളത്തെ കണ്ണീരിലാഴ്ത്തിയത് വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തമാണ്. ദുരിതബാധിതരെ സഹായിക്കാൻ വേണ്ടി കേരളം ഒന്നാകെ കൈകോർത്ത കാഴ്ച നമ്മൾ കണ്ടതാണ്.അതിൽ കേരള ബ്ലാസ്റ്റേഴ്സും ഇപ്പോൾ പങ്കാളികളായിരിക്കുകയാണ്. അതായത് ഒരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിരിക്കുന്നത്.

ഗോൾ ഫോർ വയനാട് എന്നാണ് ക്യാമ്പയിന്റെ പേര്. അതായത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഓരോ ലക്ഷം രൂപ വീതം വെച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ലബ്ബ് ഡൊണേറ്റ് ചെയ്യും.ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ എത്ര ഗോളാണോ നേടുന്നത് അത്രയും ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് ക്ലബ്ബ് നൽകും. ഇതിനുപുറമേ 25 ലക്ഷം രൂപ ബ്ലാസ്റ്റേഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ലബ്ബ് അധികൃതർ സന്ദർശിച്ചുകൊണ്ടാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. വളരെ മാതൃകാപരമായ ഒരു പ്രവർത്തി തന്നെയാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്. മികച്ച പ്രകടനം ആരാധകരിൽ നിന്നും ഇത്തവണ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിലെ കന്നിക്കിരീടമാണ് അവർ ലക്ഷ്യം വെക്കുന്നത്.

Kerala Blasters
Comments (0)
Add Comment