ഏറ്റവും കൂടുതൽ തിളങ്ങിയത് പോളണ്ടിൽ,ജീസസിന്റെ നേട്ടങ്ങൾ അറിയൂ!

കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ നടത്തിയ സൈനിങ്ങ് വിദേശ സ്ട്രൈക്കറുടേതാണ്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. പല താരങ്ങൾക്ക് വേണ്ടിയും ശ്രമിച്ച് പരാജയപ്പെട്ടതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒടുവിൽ ജീസസ് ജിമിനസിൽ എത്തി ചേർന്നത്. കഴിഞ്ഞ സീസണിൽ ഗ്രീസിലായിരുന്നു താരം കളിച്ചിരുന്നത്.

30 വയസ്സുള്ള താരം രണ്ടു വർഷത്തെ കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്.മുന്നേറ്റനിരയിൽ എല്ലാ അർത്ഥത്തിലും നിറഞ്ഞ കളിക്കാൻ ഇദ്ദേഹത്തിന് കഴിയും എന്നുള്ളത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ കഴിവുള്ള താരമാണ് ജീസസ്. കരിയറിൽ ആകെ 237 മത്സരങ്ങൾ കളിച്ചതാരം 66 ഗോളുകളും 31 അസിസ്റ്റുകളും ആണ് ഇതുവരെ നേടിയിട്ടുള്ളത്.

താരത്തിന്റെ നേട്ടങ്ങളും കണക്കുകളും നമുക്കൊന്ന് വ്യക്തമായി പരിശോധിക്കാം.സ്പെയിനിലെ തേർഡ് ഡിവിഷനിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചിട്ടുള്ളത്. ഏറ്റവും മികച്ച പ്രകടനം അദ്ദേഹം പുറത്തെടുത്തിട്ടുള്ളത് പോളണ്ടിൽ തന്നെയാണ്. പോളണ്ടിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഗോർനിക്കിന് വേണ്ടി 96 മത്സരങ്ങളിൽ നിന്നും 36 ഗോളുകൾ നേടിയിട്ടുണ്ട്. പിന്നീട് അമേരിക്കൻ ലീഗായ എംഎൽഎസിലേക്ക് താരം പോയിരുന്നു. 33 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ ആണ് അദ്ദേഹം നേടിയിട്ടുള്ളത്. അമേരിക്കയിൽ നിന്നാണ് ഗ്രീസിലേക്ക് എത്തിയത്. പരിക്കുകൾ കാരണം വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് അവിടെ കളിച്ചത്.

കഴിഞ്ഞ അഞ്ചു സീസണുകളിൽ നിന്ന് 137 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 51 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത് മികച്ച കണക്കുകൾ തന്നെയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.അവസാനത്തെ മൂന്നു സീസണുകളിൽ നിന്ന് 21 അസിസ്റ്റുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഗോളടിപ്പിക്കാനും മിടുക്കനാണ് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.കഴിഞ്ഞ രണ്ടു സീസണുകളിൽ നിന്ന് 28 ബിഗ് ചാൻസുകൾ അദ്ദേഹം ക്രിയേറ്റ് ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ മികവ് വ്യക്തമാക്കുന്നത് തന്നെയാണ് ഈ കണക്കുകൾ.

രണ്ടുതവണ പോളണ്ടിലെ ടീം ഓഫ് ദി സീസണിൽ അദ്ദേഹം ഇടം നേടിയിട്ടുണ്ട്. പോളണ്ടിലെ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം രണ്ടുതവണയും നേടിയിട്ടുണ്ട്.2020/21 സീസണിൽ പോളിഷ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയ മൂന്നാമത്തെ താരം ഇദ്ദേഹമായിരുന്നു.24 ഗോൾ പങ്കാളിത്തങ്ങൾ ആയിരുന്നു വഹിച്ചിരുന്നത്.ഇങ്ങനെ എല്ലാംകൊണ്ടും മികച്ച ഒരു താരത്തെ തന്നെയാണ് ഇപ്പോൾ ക്ലബ്ബിന് ലഭിച്ചിരിക്കുന്നത്.

Jesus JimenezKerala Blasters
Comments (0)
Add Comment