കരാർ പുതുക്കിക്കൊണ്ട് താരത്തെ ഒഴിവാക്കി ബ്ലാസ്റ്റേഴ്സ്,മറ്റൊരു ഡിഫെൻഡറെയും കൈവിടുന്നു!

സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലാണ് നമ്മൾ ഇപ്പോൾ ഉള്ളത്.ക്ലബ്ബുകൾ എല്ലാവരും അവസാന മണിക്കൂറുകളിൽ തങ്ങളുടെ ട്രാൻസ്ഫറുകൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്. ഏറ്റവും ഒടുവിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് വിദേശ സ്ട്രൈക്കർ ആയ ജീസസ് ജിമിനസിനെയാണ്. മുപ്പതുകാരനായ സ്പാനിഷ് താരം രണ്ടുവർഷത്തെ കരാറിലാണ് ക്ലബ്ബുമായി ഒപ്പുവച്ചിട്ടുള്ളത്.

അവസാന ദിവസത്തിൽ ചില താരങ്ങളുടെ ട്രാൻസ്ഫർ കൂടി ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.രണ്ട് താരങ്ങളെ ലോണിൽ കൈവിടുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്.സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്നത് താരമാണ് ബികാശ് സിംഗ്. കഴിഞ്ഞ സീസണിൽ അദ്ദേഹം ലോൺ അടിസ്ഥാനത്തിലായിരുന്നു കളിച്ചിരുന്നത്.അദ്ദേഹത്തിന്റെ കരാറിൽ കോൺട്രാക്ട് ദീർഘിപ്പിക്കാനുള്ള ഒരു ഓപ്ഷൻ ബ്ലാസ്റ്റേഴ്സിന് ലഭ്യമായിരുന്നു. അത് ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

അതായത് ബ്ലാസ്റ്റേഴ്സ് 2026 ഇദ്ദേഹത്തിന്റെ കരാർ പുതുക്കിയിട്ടുണ്ട്.എന്നിട്ട് ഈ താരത്തെ ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് കൈവിട്ടു.മുഹമ്മദൻ എസ്സിയാണ് ഒരു വർഷത്തെ കരാറിൽ അദ്ദേഹത്തെ ലോണിൽ സ്വന്തമാക്കിയിട്ടുള്ളത്. അതായത് അടുത്ത സീസണിൽ ഇദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരിച്ചെത്തും. വളരെയധികം ഭാവി കല്പിക്കപ്പെടുന്ന ഒരു താരമാണ് ബികാശ് സിംഗ്.

മാത്രമല്ല മറ്റൊരു ഡിഫൻഡറെ കൂടി ബ്ലാസ്റ്റേഴ്സ് കൈവിട്ടു കളഞ്ഞിട്ടുണ്ട്.റിസർവ് ടീമിൽ കളിക്കുന്ന തോമസ് ചെറിയാൻ ഐ ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സിലേക്കാണ് പോകുന്നത്.ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അവർ സ്വന്തമാക്കുന്നത്. ഇന്ത്യയുടെ അണ്ടർ ഏജ് ടീമിന് വേണ്ടി കളിക്കുന്ന താരമാണ് തോമസ്.ഇദ്ദേഹത്തിനും വലിയ ഭാവി കൽപ്പിക്കപ്പെടുന്നുണ്ട്.

അതേസമയം കൂടുതൽ സൈനിങ്ങുകൾ ഒന്നും ബ്ലാസ്റ്റേഴ്സ് നടക്കാത്തത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. കേവലം 3 വിദേശ താരങ്ങളെ മാത്രമാണ് പുതുതായി ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്.പെപ്ര,സോറ്റിരിയോ എന്നിവരെ ക്ലബ്ബ് ഒഴിവാക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അത് ഇതുവരെ സാധ്യമായിട്ടില്ല.

Bikash SinghKerala BlastersThomas Cherian
Comments (0)
Add Comment