റയൽ മാഡ്രിഡിന്റെ അക്കാദമി താരം, ജീസസ് കേവലമൊരു സ്ട്രൈക്കർ അല്ല!
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് വിദേശ സ്ട്രൈക്കറുടെ സൈനിങ്ങിന് വേണ്ടിയായിരുന്നു.ഒരുപാട് സൂപ്പർതാരങ്ങൾക്ക് വേണ്ടി ക്ലബ്ബ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊക്കെ വിഫലമാവുകയായിരുന്നു. അങ്ങനെ ഏറ്റവും ഒടുവിൽ സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ ക്ലബ്ബ് സ്വന്തമാക്കുകയായിരുന്നു.മുപ്പതുകാരനായ ഇദ്ദേഹം 2026 വരെയുള്ള ഒരു കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്.
ജീസസിന്റെ പ്രൊഫൈൽ ആരാധകർ ഇപ്പോൾ അന്വേഷിക്കുന്ന ഒന്നാണ്. അദ്ദേഹത്തെ കുറിച്ചുള്ള കൗതുകകരമായ ഒരു കാര്യം എന്തെന്നാൽ മുൻപ് റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു.അവർക്ക് വേണ്ടി അദ്ദേഹം കളിച്ചിരുന്നു.പിന്നീടാണ് സ്പെയിനിലെ മറ്റു ക്ലബ്ബുകളിലേക്ക് അദ്ദേഹം പോയത്. എന്നാൽ പ്രൊഫഷണൽ കരിയർ അരങ്ങേറ്റം നടത്തിയത് സ്പെയിനിലെ തേർഡ് ഡിവിഷനിലാണ്.പിന്നീട് അദ്ദേഹം പോളണ്ടിലും അമേരിക്കയിലും ഗ്രീസിലും കളിച്ചു.അതിനുശേഷമാണ് ഇന്ത്യയിലേക്ക് കടന്നുവരുന്നത്.
കേവലം ഒരു സ്ട്രൈക്കർ മാത്രമല്ല ജീസസ്. ഗോളടിക്കുന്നതിന് പുറമേ ഗോളടിപ്പിക്കാനും അദ്ദേഹത്തിനു മികവുണ്ട്. മുന്നേറ്റ നിരയിൽ ഏത് പൊസിഷനിലൂടെയും കളിച്ചു കയറാൻ കഴിവുള്ള താരമാണ് ഇദ്ദേഹം. വെറും ഗോൾ അടിക്കുന്നതിനു പകരം സഹതാരങ്ങളെ കൊണ്ട് ഗോൾ അടിപ്പിക്കാനും ഇദ്ദേഹത്തിന് കഴിയും.കഴിഞ്ഞ മൂന്ന് സീസണുകളിൽ നിന്ന് 21 അസിസ്റ്റുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
അപ്പോൾ തന്നെ അദ്ദേഹത്തിന്റെ കപ്പാസിറ്റി വളരെ വ്യക്തമാണ്.വളരെ വേഗതയുള്ള,കൃത്യതയുള്ള താരമാണ് ജീസസ്. സ്പേസുകൾ കണ്ടെത്താൻ മിടുക്കനാണ്,ഓഫ് ദി ബോൾ റണ്ണുകൾ മികച്ചതാണ്,ലിങ്ക് അപ്പ് പ്ലേകൾ മികച്ചതാണ്. ബോക്സിന് അകത്തുനിന്നും പുറത്തുനിന്നും ഗോളടിക്കാൻ ഒരു പോല മികവ് അവകാശപ്പെടാൻ കഴിയുന്ന താരമാണ് ഇദ്ദേഹം.
ചുരുക്കത്തിൽ വെറുമൊരു നമ്പർ നയൻ സ്ട്രൈക്കർ അല്ല ബ്ലാസ്റ്റേഴ്സിലേക്ക് വന്നിട്ടുള്ളത്.മറിച്ച് മുന്നേറ്റ നിരയിലും മധ്യനിരയിലും ഒക്കെ ഒരുപോലെ നിറഞ്ഞ് കളിക്കാൻ കഴിവുള്ള താരമാണ്. അതിനെ ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ചെയ്യേണ്ടത്. കേവലം സ്ട്രൈക്കർ റോളിൽ അദ്ദേഹത്തെ തളക്കാതെ വേണ്ടത്ര ഫ്രീഡം അദ്ദേഹത്തിനു നൽകി കഴിഞ്ഞാൽ കൂടുതൽ മികച്ച റിസൾട്ട് ലഭിച്ചേക്കും.