കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒരു പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് പരിശീലകനെ പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.ഐഎസ്എല്ലിൽ എക്സ്പീരിയൻസ് ഉള്ള ഒരു പരിശീലകന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. അത് ഫലം കണ്ടിട്ടില്ലെങ്കിൽ പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് എത്തിക്കും എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അന്തോണിയോ ലോപ്പസ് ഹബാസിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിട്ടുണ്ടെങ്കിലും അത് ഫലം കണ്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കൂടാതെ മറ്റു പല പേരുകളും ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്. ഹൈദരാബാദിന്റെ പരിശീലകനായിരുന്ന താങ്‌ബോയ് സിംഗ്റ്റോയുടെ പേരുകൂടി ഇപ്പോൾ ഇതിലേക്ക് വന്നിട്ടുണ്ട്.90nd സ്റ്റോപ്പേപ്പിജിന്റെ മാധ്യമപ്രവർത്തകനായ ധനഞ്ജയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് സിംഗ്റ്റോയെ കൂടി പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
പക്ഷേ ഒരു ഇടക്കാല പരിശീലകനായി കൊണ്ട് മാത്രമാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പ്രൈമറി ടാർഗറ്റിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. അത് ഫലം കണ്ടിട്ടില്ലെങ്കിൽ സിംഗ്റ്റോയെ ഇടക്കാലത്തേക്ക് പരിശീലകനായ നിയമിക്കുക. എന്നിട്ട് ഈ സീസണിന് ശേഷം സ്ഥിരമായി ഒരു പരിശീലകനെ കൊണ്ടുവരിക.ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
ബ്ലാസ്റ്റേഴ്സിനെ നന്നായി അറിയുന്ന വ്യക്തിയാണ് സിംഗ്റ്റോ.എന്തെന്നാൽ മുൻപ് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് പ്രവർത്തിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്നായിരുന്നു ഹൈദരാബാദ് അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ ആരാധകർക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഒരു ഇടക്കാല പരിശീലകനെ നിയമിക്കാൻ ആയിരുന്നുവെങ്കിൽ സ്റ്റാറേയെ എന്തിനാണ് പുറത്താക്കിയത് എന്നാണ് ചോദ്യം. ഈ സീസൺ പൂർത്തിയാക്കാനുള്ള ഒരു അവസരം സ്റ്റാറേക്ക് നൽകാമായിരുന്നില്ലേ എന്ന് പല ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്.