വിദേശ താരവുമായുള്ള കോൺട്രാക്ട് റദ്ദാക്കി കേരള ബ്ലാസ്റ്റേഴ്സ്!

കഴിഞ്ഞ സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നൈജീരിയയിൽ നിന്നും ജസ്റ്റിൻ ഇമ്മാനുവൽ എന്ന സ്ട്രൈക്കറെ സ്വന്തമാക്കിയത്. ആദ്യം അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ട്രയൽസിൽ പങ്കെടുപ്പിക്കുകയായിരുന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കി. എന്നാൽ കൂടുതൽ വിദേശ താരങ്ങൾ എത്തിയതോടെ ജസ്റ്റിനെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയായിരുന്നു.

ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം കഴിഞ്ഞ സീസണിൽ ഗോകുലത്തിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. പിന്നീട് അവസാനത്തിൽ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയിരുന്നു.അദ്ദേഹത്തിന് ക്ലബ്ബുമായി കോൺടാക്ട് അവശേഷിക്കുന്നുണ്ടായിരുന്നു.എന്നാൽ താരത്തെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിട്ടുണ്ട്.

ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.മ്യൂച്ചൽ ടെർമിനേഷൻ ആണ് നടന്നിട്ടുള്ളത്.ഇതോടെ താരം ഫ്രീ ഏജന്റായി. ഇനി ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകാൻ ഈ യുവതാരത്തിന് സാധിക്കും.താരം ഇന്ത്യയിൽ തന്നെ തുടരുമോ എന്നുള്ളത് വ്യക്തമല്ല.

ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പ്രഖ്യാപനം ഇന്നാണ് നടക്കുക.അതിന് മുന്നേയാണ് ഇക്കാര്യം ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുള്ളത്. നിലവിൽ ഏഴ് വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനകത്ത് ഉള്ളത്. ഏഴാമനായി കൊണ്ട് ക്ലബ്ബ് രജിസ്റ്റർ ചെയ്യുക ജോഷുവ സോറ്റിറിയോയെ ആയിരിക്കും.

നോഹ് സദോയി,ക്വാമെ പെപ്ര,അഡ്രിയാൻ ലൂണ,ജീസസ് ജിമിനസ്,അലക്സാൻഡ്രെ കോയെഫ്,മിലോസ് ഡ്രിൻസിച്ച് എന്നിവരാണ് ക്ലബ്ബിന്റെ വിദേശ താരങ്ങൾ.4 താരങ്ങളെ നിലനിർത്തിയതിന് പുറമേ 3 താരങ്ങളെ സൈൻ ചെയ്യുകയാണ് ക്ലബ് ചെയ്തിട്ടുള്ളത്.ഏതായാലും മികച്ച പ്രകടനം ക്ലബ്ബ് നടത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

Justine EmmanuelKerala Blasters
Comments (0)
Add Comment