പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സ് വിട്ടു?

ഇന്ത്യൻ സമ്മർ ട്രാൻസ്ഫർ വിൻഡോ അടച്ചിട്ടുണ്ടെങ്കിലും ഇനിയും ക്ലബ്ബുകൾക്ക് ട്രാൻസ്ഫർ നടത്താൻ സാധിക്കും. ട്രാൻസ്ഫറുകൾ ഇപ്പോഴും പൂർത്തിയായിട്ടില്ല എന്നുള്ള കാര്യം മാർക്കസ് മെർഗുലാവോ അറിയിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ സൈൻ ചെയ്യുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.ഇതിനിടെ മറ്റൊരു താരം കൂടി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ സമ്മറിൽ ആയിരുന്നു ഡിഫൻസിലേക്ക് ഇന്ത്യൻ സൂപ്പർതാരമായ പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.എന്നാൽ ക്ലബ്ബിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം മോഹൻ ബഗാനിലേക്ക് തിരികെ പോകാൻ ശ്രമങ്ങൾ നടത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അതിപ്പോൾ കണ്ടു എന്നാണ് വാർത്തകൾ.അദ്ദേഹം തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങുകയാണ് എന്നുള്ളത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മോഹൻ ബഗാനിലേക്ക് തിരികെ പോകാൻ അദ്ദേഹം വളരെയധികം ആഗ്രഹിക്കുന്നുണ്ട്.ഡീലിന്റെ കാര്യത്തിൽ മാത്രമാണ് ഇനി വ്യക്തതകൾ വരാനുള്ളത്. താരത്തെ ലഭിക്കണമെങ്കിൽ വലിയ ഒരു തുക മോഹൻ ബഗാൻ ചിലവഴിക്കേണ്ടി വരും. അതല്ല എങ്കിൽ സ്വാപ് ഡീൽ നടത്തേണ്ടിവരും.സ്വാപ് ഡീലിനുള്ള സാധ്യത കുറവാണ്.അതുകൊണ്ടുതന്നെ ട്രാൻസ്ഫർ തുക നൽകി കൊണ്ടായിരിക്കും മോഹൻ ബഗാൻ അദ്ദേഹത്തെ സ്വന്തമാക്കുക.

കോട്ടാൽ ക്ലബ്ബ് വിട്ടാൽ മറ്റൊരു ഓപ്ഷൻ കൂടി ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും എന്നുള്ളതാണ്.ഈ ട്രാൻസ്ഫർ വിൻഡോയിൽ മതിയായ ട്രാൻസ്ഫറുകൾ നടത്താൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.പല പൊസിഷനുകളിലും വേണ്ടത്ര മികച്ച താരങ്ങളെ ഇപ്പോൾ ക്ലബ്ബിന് ലഭ്യമല്ല. പ്രതിരോധത്തിൽ പല പൊസിഷനുകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന താരമാണ് കോട്ടാൽ.അദ്ദേഹത്തെ കൈവിടുന്നത് തിരിച്ചടി തന്നെയായിരിക്കും.പക്ഷേ നിലവിൽ ക്ലബ്ബിനകത്ത് തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിൽ ആണ് ഉള്ളത്. അധികം വൈകാതെ കൊച്ചിയിലേക്ക് എത്തിയേക്കും.സെപ്റ്റംബർ പതിനഞ്ചാം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് മത്സരം നടക്കുക.

Kerala BlastersPritam Kotal
Comments (0)
Add Comment