കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി വലിയ ആരാധക കൂട്ടം തന്നെയാണ്. നല്ല സമയത്തും മോശം സമയത്തും പിന്തുണക്കാൻ ഒരു പിടി ആരാധകരെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. എന്നാൽ 10 വർഷം കളിച്ചിട്ടും ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് സങ്കടം നൽകുന്ന കാര്യമാണ്.
പ്രഥമ സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിയാണ് സ്വന്തമാക്കിയിട്ടുള്ളത്. മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം അവർ നടത്തിയിട്ടുള്ളത്. എന്നാൽ അവരുടെ ലക്ഷ്യം വലുതാണ്.കേരളത്തിൽ മാത്രം ഒതുങ്ങി പോവാൻ അവർ ആഗ്രഹിക്കുന്നില്ല.ഐ ലീഗിലേക്കും അതിനുശേഷം ഐഎസ്എല്ലിലേക്കും എത്തലാണ് തങ്ങളുടെ ലക്ഷ്യമെന്ന് കാലിക്കറ്റ് എഫ്സിയുടെ ഉടമസ്ഥൻ പ്രഖ്യാപിച്ചു കഴിഞ്ഞു. അവരുടെ ഉടമസ്ഥനായ VK മാത്യൂസ് പറഞ്ഞത് നോക്കാം.
” ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്ന് ഐ ലീഗിൽ പങ്കെടുക്കുക എന്നുള്ളതാണ്.ആ നിലവാരത്തിലേക്ക് എത്താനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.എന്നാൽ അതുമാത്രമല്ല,അതിനുശേഷം സ്വാഭാവികമായും ഒരു ലക്ഷ്യം കൂടി വരും.അത് ഐഎസ്എല്ലിലേക്ക് എത്തുക എന്നുള്ളതാണ് ” ഇതാണ് കാലിക്കറ്റ് എഫ്സിയുടെ ഉടമസ്ഥൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഐഎസ്എല്ലിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്.ഐ ലീഗിൽ ഗോകുലം ഉണ്ടെങ്കിലും അവർക്ക് ഇതുവരെ പ്രമോഷൻ നേടാൻ കഴിഞ്ഞിട്ടില്ല.കേരളത്തിൽ നിന്നും ഐഎസ്എല്ലിലേക്ക് കൂടുതൽ ക്ലബ്ബുകൾ വന്നു കഴിഞ്ഞാൽ അതിന്റെ ക്ഷീണം ബ്ലാസ്റ്റേഴ്സിന് തന്നെയായിരിക്കും. ആരാധകർക്കിടയിൽ ചെറിയ ഒരു വിഭജനം നടക്കാൻ സാധ്യതയുണ്ട്.