മഞ്ഞപ്പടയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകർ, നമുക്ക് വീണ്ടും കണ്ടുമുട്ടാമെന്ന് പ്രതീക്ഷിക്കുന്നു:മെസ്സി ബൗളി
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരങ്ങൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ മറക്കാൻ സാധ്യതയില്ല.കാരണം അത്രയും മനോഹരമായ അനുഭവങ്ങൾ ആയിരിക്കും അവർക്ക് ക്ലബ്ബിനകത്തു ഉണ്ടായിരിക്കുക.അതിന്റെ പ്രധാനപ്പെട്ട കാരണം ആരാധകർ തന്നെയാണ്.കൊച്ചിയിൽ വെച്ചുകൊണ്ട് കളിക്കുന്ന ഓരോ മത്സരങ്ങളും മറക്കാനാവാത്തതായി മാറ്റുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും മഞ്ഞപ്പടയുമാണ്.
മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്ന ബോറിസ് കാഡിയോ ആരാധകരെ പ്രശംസിച്ചുകൊണ്ട് ഈയിടെ രംഗത്ത് വന്നിരുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴിതാ മെസ്സി ബൗളിയും ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്.പുതുതായി നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് സംസാരിച്ചിട്ടുള്ളത്.
2019/20 സീസണിലായിരുന്നു ഈ താരം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്.17 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഭാവിയിൽ എപ്പോഴെങ്കിലും കണ്ടുമുട്ടാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.മെസ്സി ബൗളി പറഞ്ഞത് ഇപ്രകാരമാണ്.
‘ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ്. അതിൽ സംശയങ്ങൾ ഒന്നുമില്ല.കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട വളരെയധികം പ്രത്യേകതയുള്ളവരാണ്.ഞാൻ അവരെ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവരെ വീണ്ടും കണ്ടുമുട്ടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഫോറവർ ‘ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
പുതിയ സീസണിന് തയ്യാറെടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശത്തിലാണ്. കൊച്ചി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കാൻ അവർ തയ്യാറായി കഴിഞ്ഞു. ക്ലബ്ബിന്റെ നയങ്ങളോട് ഒരുപാട് വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ലബ്ബിനെ കൈവിടാൻ ആരാധകർ തയ്യാറായിട്ടില്ല. മികച്ച റിസൾട്ട് ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് അവരുള്ളത്.