സമ്മർ ട്രാൻസ്ഫർ വിൻഡോ അടച്ചതിനുശേഷവും ബ്ലാസ്റ്റേഴ്സിൽ ഒരു ട്രാൻസ്ഫർ നടന്നേക്കാം എന്ന് റൂമറുകൾ ഉണ്ടായിരുന്നു. അതായത് ബ്ലാസ്റ്റേഴ്സ് താരമായ പ്രീതം കോട്ടാൽ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് തന്നെ പോവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കി ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനിലേക്ക് പോകാൻ അനുവദിക്കും.
പകരം മോഹൻ ബഗാൻ അവരുടെ സൂപ്പർ താരമായ ദീപക് ടാൻഗ്രിയുടെ കോൺട്രാക്ട് റദ്ദാക്കും. അങ്ങനെ താരം ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യും. ഇതായിരുന്നു വാർത്തകളിൽ ഉണ്ടായിരുന്നത്. പക്ഷേ കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ വലിയ പുരോഗതിയൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ഈ ട്രാൻസ്ഫർ നടക്കാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്.മോഹൻ ബഗാനാണ് ഇക്കാര്യത്തിൽ നിന്നും പിന്മാറിയിട്ടുള്ളത്.
മോഹൻ ബഗാൻ ഒരു യാഥാർത്ഥ്യം തിരിച്ചറിഞ്ഞു എന്നുള്ളതാണ് വാർത്തകൾ ചൂണ്ടിക്കാണിക്കുന്നത്. അതായത് ദീപക് ടാൻഗ്രി അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തെ നഷ്ടപ്പെട്ടു കഴിഞ്ഞാൽ പകരം അതുപോലെ ഒരു താരം ക്ലബ്ബിനകത്തില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കൈവിടുന്നത് ഒരു മിസ്റ്റേക്കായി മാറിയേക്കാം എന്നുള്ള ഒരു യാഥാർത്ഥ്യം അവർ തിരിച്ചറിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ അവർ ഈ ഡീലിൽ നിന്നും പിന്മാറിയിട്ടുണ്ട്.
പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിലും ദീപക് ടാൻഗ്രി മോഹൻ ബഗാനിലും തുടരും എന്നാണ് നമുക്കിപ്പോൾ പറയാൻ സാധിക്കുക. പക്ഷേ ഇതിൽ ഇനി എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ എന്നുള്ളതൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചിട്ടുണ്ട്.ഇനി സ്‌ക്വാഡിലേക്ക് പുതിയ താരങ്ങൾ ഒന്നും വരില്ല എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.
പ്രധാനപ്പെട്ട ഡൊമസ്റ്റിക് സൈനിങ്ങുകൾ ഒന്നും നടക്കാത്തതിൽ ആരാധകർ വളരെ നിരാശരാണ്. മാത്രമല്ല ജീക്സണെ ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പല പൊസിഷനുകളും ദുർബലമാണ് എന്നാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ഫാൻസ് വെച്ച് പുലർത്തുന്നില്ല.