ഇന്ത്യയുടെ ലാ മാസിയ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി തന്നെ, കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞത് നാലു താരങ്ങൾ.

സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ അക്കാദമിയാണ് ലാ മാസിയ.ഫുട്ബോൾ ലോകത്തെ അക്കാദമികളിൽ ഏറ്റവും പ്രശസ്തമായ അക്കാദമികളിൽ ഒന്നാണ് ലാ മാസിയ.കാരണം നിരവധി ഇതിഹാസങ്ങൾ അവിടെ ഉദയം ചെയ്തിട്ടുണ്ട്. ലയണൽ മെസ്സി പോലും ലാ മാസിയയിലൂടെ വളർന്ന താരമാണ്. തങ്ങളുടെ അക്കാദമി വഴി നിരവധി യുവ പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം തന്നെ ബാഴ്സലോണക്കുണ്ട്.

ഓരോ ക്ലബ്ബുകളുടെയും അക്കാദമികൾക്ക് വലിയ പ്രാധാന്യമുണ്ട്. പല ക്ലബ്ബുകളും വലിയ തുക മുടക്കിക്കൊണ്ട് താരങ്ങളെ സ്വന്തമാക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്നതാണ് കാണാൻ സാധിക്കുക.എന്നാൽ കൂടുതൽ യുവ പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുക്കുന്ന അക്കാദമികൾ ഉള്ള ഒരുപാട് ഫുട്ബോൾ ക്ലബ്ബുകളെയും നമുക്ക് കാണാൻ സാധിക്കും.കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയെയും നമ്മൾ പ്രത്യേകം എടുത്തു പ്രശംസിക്കേണ്ടതുണ്ട്. കാരണം മികച്ച പ്രതിഭകൾ അവിടെ നിന്ന് ഉയർന്നുവരുന്നുണ്ട്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മത്സരത്തിൽ വിജയം നേടിയത്.സക്കായ്,ദിമിത്രിയോസ് എന്നിവരുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.ഇതോടെ ലീഗിൽ ആകെ കളിച്ച ആറുമത്സരങ്ങളിൽ നാലെണ്ണത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. 13 പോയിന്റുകളാണ് ക്ലബ്ബിന് ഉള്ളത്.

എടുത്തു പറയേണ്ട കാര്യം ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നാല് അക്കാദമി താരങ്ങൾ കളിച്ചു എന്നതാണ്. ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന നാല് പ്രതിഭകളാണ് ക്ലബ്ബിന് വേണ്ടി പന്ത് തട്ടിയത്. ഒന്നാമത്തെ താരം ഗോൾകീപ്പർ സച്ചിൻ സുരേഷാണ്. അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം ഇന്ത്യൻ ഫുട്ബോൾ ലോകത്തിന് തന്നെ അത്ഭുതമായിട്ടുണ്ട്.രണ്ട് തുടർച്ചയായ പെനാൽറ്റി സേവുകളാണ് അദ്ദേഹം നടത്തിയത്. മറ്റൊരു താരം മധ്യനിരതാരമായ വിബിൻ മോഹനനാണ്.

കഴിഞ്ഞ മത്സരത്തിൽ നിറഞ്ഞു കളിക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. കളത്തിലേക്ക് എത്തിയ രണ്ടു താരങ്ങൾ മുഹമ്മദ് ഐമനും മുഹമ്മദ് അസ്ഹറുമാണ്. ഈ രണ്ടു താരങ്ങളും ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വളർന്ന ഇരട്ട സഹോദരങ്ങളാണ്. ലക്ഷദ്വീപ് താരങ്ങളായ ഇരുവരും കഴിഞ്ഞ മത്സരത്തിൽ കളിക്കളത്തിൽ എത്തിയിരുന്നു.ഇങ്ങനെ ആകെ നാല് താരങ്ങളാണ് അക്കാദമിയിൽ നിന്നും സീനിയർ ടീമിന് വേണ്ടി കളിച്ചിട്ടുള്ളത്. മാത്രമല്ല ബ്ലാസ്റ്റേഴ്സിന്റെ പല അക്കാദമി താരങ്ങളും മറ്റു പല ക്ലബ്ബുകൾക്ക് വേണ്ടിയും ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നുണ്ട്.

indian FootballKerala BlastersSachin Suresh
Comments (0)
Add Comment