ആശാന്റെ മുൻകരുതൽ,കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലേക്ക് രണ്ട് താരങ്ങളെ കൂടി കൊണ്ടുവന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ആകെ കളിച്ച 12 മത്സരങ്ങളിൽ നിന്നും 8 വിജയങ്ങൾ കരസ്ഥമാക്കാൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. വമ്പൻമാരായ മോഹൻ ബഗാൻ,മുംബൈ സിറ്റി എന്നിവവരെയൊക്കെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ കലിംഗ സൂപ്പർ കപ്പിൽ ക്ലബ്ബിന്റെ പ്രകടനം ദയനീയമായിരുന്നു. മാത്രമല്ല പരിക്ക് കാരണം വൻ പ്രതിസന്ധിയാണ് ഇപ്പോൾ ക്ലബ്ബ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.പല പ്രധാനപ്പെട്ട താരങ്ങളുടെയും അഭാവത്തിലാണ് രണ്ടാംഘട്ട മത്സരങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് ഇറങ്ങേണ്ടത്. മാത്രമല്ല നിരന്തരം പരിക്കുകള്‍ അലട്ടുന്നതിനാൽ പലവിധ മാറ്റങ്ങളും ടീമിനകത്ത് നടപ്പിലാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് നിർബന്ധിതനാവുകയാണ്.

ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ ഇന്നാണ് നടക്കുന്നത്.അതിനെ മുൻപേ കേരള ബ്ലാസ്റ്റേഴ്സ് ഒരു മുൻകരുതൽ എടുത്തിട്ടുണ്ട്. അതായത് രണ്ട് താരങ്ങളെ കൂടി പുതുതായി സ്‌ക്വാഡിലേക്ക് ക്ലബ്ബ് ആഡ് ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ നിന്നാണ് 2 താരങ്ങളെ കൊണ്ടുവന്നിട്ടുള്ളത്.രണ്ട് താരങ്ങൾക്ക് കൂടി പ്രമോഷൻ ലഭിച്ചു എന്നർത്ഥം.

മുന്നേറ്റ നിര താരമായ കോറോ സിംഗ്, കൂടാതെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന അരിത്ര ദാസ് എന്നിവരെയാണ് ക്ലബ്ബ് ഇപ്പോൾ പ്രമോട്ട് ചെയ്തിട്ടുള്ളത്. ഇനി സീനിയർ ടീമിനോടൊപ്പം ഉണ്ടാകും. കഴിഞ്ഞ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് കോറോ സിംഗ്. പലരും ഭാവി വാഗ്ദാനമായി കൊണ്ട് ഇദ്ദേഹത്തെ വിലയിരുത്തുന്നുണ്ട്. ഈ താരങ്ങളെ വേണ്ട രീതിയിൽ ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി നിരവധി പ്രതിഭകൾ ഉള്ള റിസർവ് ടീം തന്നെയാണ്.സച്ചിൻ,ഐമൻ,അസ്ഹർ,വിബിൻ തുടങ്ങിയ ഒരുപാട് മികച്ച താരങ്ങൾ ഉദയം ചെയ്തത് ബ്ലാസ്റ്റേഴ്സിന്റെ ഈ റിസർവ് ടീമിലൂടെ തന്നെയാണ്. മാത്രമല്ല ഇത്തരം യുവ പ്രതിഭകളെ കൃത്യമായി ഉപയോഗപ്പെടുത്താനും അവർക്ക് അവസരങ്ങൾ നൽകാനും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് ബാക്കപ്പ് ഓപ്ഷൻ എന്ന നിലയിൽ അദ്ദേഹം ഈ രണ്ട് താരങ്ങളെ കൂടി കൊണ്ടുവന്നിട്ടുള്ളത്.

Aritra DasKerala BlastersKorou Singh
Comments (0)
Add Comment