അടിയന്തരയോഗം ഉണ്ടായേക്കും,രണ്ട് മാറ്റങ്ങൾക്ക് സാധ്യത,ഒരാൾ ഡിഫൻഡർ!
കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 11 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാധകർ ക്ലബ്ബിനെ കൈവിട്ട് തുടങ്ങി.എന്തിനേറെ പറയുന്നു, മഞ്ഞപ്പട പോലും കടുത്ത രീതിയിൽ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. മഞ്ഞപ്പട വഴിയുള്ള ടിക്കറ്റ് വിൽപ്പന അവർ നിർത്തിവച്ചുകഴിഞ്ഞു.സ്റ്റേഡിയത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കും എന്ന മുന്നറിയിപ്പ് അവർ നൽകുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ടു കൊണ്ട് കുറച്ച് റൂമറുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഇത് കേവലം റൂമറുകൾ മാത്രമാണെന്ന് ആവർത്തിച്ചു പറയട്ടെ.സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അതായത് കേരള ബ്ലാസ്റ്റേഴ്സ് ഒരു അടിയന്തരയോഗം ഉടൻതന്നെ ചേരാൻ സാധ്യതയുണ്ട്. മഞ്ഞപ്പടയുടെ പ്രതിനിധികളുമായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചർച്ചകൾ നടത്താൻ സാധ്യതയുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.മറ്റൊരു റൂമർ ജനുവരി ട്രാൻസ്ഫർ വിൻഡോയുമായി ബന്ധപ്പെട്ടതാണ്.
അതായത് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിലധികം താരങ്ങളെ കൊണ്ടുവരും എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് സൈനിങ്ങുകൾ നടക്കാനാണ് സാധ്യത.താരങ്ങൾ പുറത്തുപോവാൻ സാധ്യതയില്ല. എന്നാൽ ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.പ്രധാനമായും ഡിഫൻസ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടായിരിക്കും.
ഒരു ഡിഫൻഡറുടെ സൈനിങ്ങ് നമുക്ക് പ്രതീക്ഷിക്കാം. അത് വിദേശ താരമാവാനുള്ള സാധ്യത കുറവാണ്. കാരണം വിദേശ താരത്തെ കൊണ്ടുവരികയാണെങ്കിൽ ഏതെങ്കിലും ഒരു താരത്തിന്റെ രജിസ്ട്രേഷൻ ഒഴിവാക്കേണ്ടി വന്നേക്കും. അതുകൊണ്ടുതന്നെ ഇന്ത്യൻ താരമാവാനാണ് സാധ്യത. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയാണ്.
ഏതായാലും ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ നിർബന്ധമാണ്.കാരണം അത്രയും മോശം പ്രകടനമാണ് ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു തിരിച്ചുവരവ് അനിവാര്യമായ സമയമാണ് ഇത്