കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ നിരവധി റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്. അദ്ദേഹത്തിന്റെ കോൺട്രാക്ട് ഒരു വർഷത്തേക്ക് ബ്ലാസ്റ്റേഴ്സ് എക്സ്റ്റന്റ് ചെയ്തിരുന്നു. പഴയ കോൺട്രാക്ടിൽ ഉണ്ടായിരുന്ന ഓപ്ഷൻ കേരള ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തുകയായിരുന്നു. പക്ഷേ ലൂണയെ സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ മുന്നോട്ടുവന്നത് കാര്യങ്ങളെ സങ്കീർണമാക്കി.
മുംബൈ സിറ്റി,ഗോവ എന്നിവർ താരത്തെ സ്വന്തമാക്കാൻ വേണ്ടി ഓഫറുകൾ നൽകുകയായിരുന്നു.ഇതോടെ ആരാധകർക്ക് ആശങ്കയായി. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ലൂണക്ക് പുതിയ ഓഫർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടോ അതിലധികമോ വർഷത്തേക്കുള്ള പുതിയ കരാറായിരുന്നു അവർ വാഗ്ദാനം ചെയ്തിരുന്നത്. ഇനി തീരുമാനങ്ങൾ എടുക്കേണ്ടത് അഡ്രിയാൻ ലൂണയാണ്.
അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തതകൾ വന്നിട്ടില്ല.ലൂണയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. ഇതിനിടെ ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ മാർക്കസ് മെർഗുലാവോയോട് ലൂണയുടെ കാര്യത്തിലുള്ള ആശങ്കകൾ പങ്കുവെച്ചിരുന്നു.മെർഗുലാവോ ഇക്കാര്യത്തിലുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെച്ചിട്ടുണ്ട്.ഇത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം നൽകുന്ന ഒന്നാണ്.
അതായത് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് മെർഗുലാവോ പറഞ്ഞിട്ടുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്സ് വിടാനുള്ള ഉദ്ദേശമൊന്നും ലൂണക്കില്ല എന്നുള്ളത് ഇതിലൂടെ വ്യക്തമായിട്ടുണ്ട്.പക്ഷേ അദ്ദേഹം മറിച്ച് ഒരു തീരുമാനം ഭാവിയിൽ എടുക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.എടുക്കില്ല എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ ഉള്ളത്.
നേരത്തെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവന്നിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ ആശ്രയിച്ചായിരിക്കും ലൂണയുടെ ഭാവി നിലകൊള്ളുക എന്നായിരുന്നു ആ റിപ്പോർട്ട്.ഏതായാലും ലൂണയാണ് ഇവിടെ തീരുമാനങ്ങൾ എടുക്കേണ്ടത്.അദ്ദേഹം തുടരും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.