ആൽഡ്രഡ് ബ്ലാസ്റ്റേഴ്സിലേക്ക് തന്നെയോ? ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം നൽകുന്ന സൂചനകൾ വിരൽ ചൂണ്ടുന്നത് എന്തിലേക്ക്?
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അതേസമയം മറ്റൊരു പ്രതിരോധനിരതാരമായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിൽ തന്നെ തുടരും. അദ്ദേഹത്തോടൊപ്പം കളിക്കാൻ ഒരു വിദേശ സെന്റർ ബാക്കിനെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.
ആ സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് ഒരു താരത്തെ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയൻ ക്ലബ്ബായ ബ്രിസ്ബെയ്ൻ റോറിന്റെ താരമായ ടോം ആൽഡ്രഡ് എന്ന താരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.ഓസ്ട്രേലിയൻ മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവർഷക്കാലം ബ്രിസ്ബെയ്നിന് വേണ്ടി കളിച്ച താരമാണ് ആൽഡ്രഡ്.എന്നാൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.
എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. 32 കാരനായ താരത്തിന് ഓസ്ട്രേലിയയിൽ നിന്ന് തന്നെ ചില ഓഫറുകളുണ്ട്. പക്ഷേ അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ ഗൗരവമായി കൊണ്ടുതന്നെ പരിഗണിക്കുന്നുണ്ട് എന്നതിന്റെ ചില തെളിവുകൾ ഇപ്പോൾ ആരാധകർക്ക് ലഭിച്ചിട്ടുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ രണ്ട് സഹതാരങ്ങൾ രേഖപ്പെടുത്തിയ കമന്റ് ആണ്.ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട രണ്ട് കമന്റുകൾ സഹതാരങ്ങൾ രേഖപ്പെടുത്തിയിരുന്നു.
രണ്ടാമത്തെ കാര്യം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിലെ ഫോളോവിങ് ലിസ്റ്റ് തന്നെയാണ്.ഐഎസ്എല്ലിന്റെ ഒഫീഷ്യൽ അക്കൗണ്ടിനെ അദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്. അതിനുപുറമേ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട,ബ്ലാസ്റ്റേഴ്സ് ആർമി എന്നിവരുടെ അക്കൗണ്ടുകളെയും അദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്.ഇത് ആരാധകരെ ആവേശത്തിലാഴ്ത്തിയ കാര്യമാണ്.
എന്തെന്നാൽ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയെന്ന് ഓസ്ട്രേലിയൻ മാധ്യമം സ്ഥിരീകരിച്ചിരുന്നു.അത് ഈ ഡിഫന്റർ പരിഗണിക്കുന്നുണ്ട് എന്നതിന്റെ തെളിവുകൾ തന്നെയാണ് ഇത്.ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്. അദ്ദേഹത്തെ ലഭിച്ചു കഴിഞ്ഞാൽ അത് ക്ലബ്ബിന് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും. വളരെയധികം പരിചയസമ്പത്തുള്ള താരമാണ് ആൽഡ്രഡ്.