വരുന്നു..ലൂണയും ദിമിത്രിയോസും തമ്മിലുള്ള മത്സരം,പോരാട്ടം കടുക്കും എന്നുറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ തോൽപ്പിച്ചതിന് പിന്നാലെ രണ്ടാമത്തെ മത്സരത്തിലും വിജയം നേടിയിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പൂർ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.അഡ്രിയാൻ ലൂണ ഈ രണ്ട് മത്സരങ്ങളിലും ഗോൾ നേടിയിരുന്നു. തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.

ഈ സീസണിൽ ഡ്യൂറന്റ് കപ്പിലും ഐഎസ്എല്ലിലുമായി ആകെ നാല് മത്സരങ്ങളാണ് ലൂണ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് 4 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ഈ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്.ഒരു മികച്ച തുടക്കം തന്നെയാണ് ഇപ്പോൾ ഈ സീസണിൽ അഡ്രിയാൻ ലൂണക്ക് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ദിമിത്രിയോസ് പകരക്കാരന്റെ റോളിലായിരുന്നു എത്തിയിരുന്നത്. അദ്ദേഹം വന്നതിനുശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾക്ക് ഊർജ്ജം വച്ചത്.ലൂണ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ദിമിയായിരുന്നു. രണ്ടുപേരും ചേർന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ ഈ സീസണിൽ ഒരുപാട് ദൂരം മുന്നോട്ടു നയിക്കും എന്ന ശുഭപ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

എന്നാൽ ഈ രണ്ടുപേർക്കും ഇടയിൽ തന്നെ ഒരു പോരാട്ടം നടക്കും. അത് ഗോളടിയുടെ കാര്യത്തിൽ മാത്രമായിരിക്കും. അതായത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 14 ഗോളുകൾ ഇപ്പോൾ ലൂണ പൂർത്തിയാക്കി കഴിഞ്ഞു. ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ലൂണയാണ്. ഒന്നാം സ്ഥാനത്തുള്ള ഓഗ്ബച്ചെ 15 ഗോളുകളാണ് നേടിയിട്ടുള്ളത്. രണ്ട് ഗോളുകൾ കൂടി നേടിക്കഴിഞ്ഞാൽ ഈ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ലൂണക്ക് സാധിക്കും.ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാവാനുള്ള ഒരുക്കത്തിലാണ് ലൂണയുള്ളത്.

എന്നാൽ കഴിഞ്ഞ സീസൺ മാത്രം കളിച്ച ദിമി ഇവിടെ ലൂണക്ക് നല്ലൊരു കോമ്പറ്റീഷൻ നൽകും. അതായത് 12 ഗോളുകൾ ദിമി ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ അതേ മികവ് ഈ താരം തുടർന്നാൽ അധികം വൈകാതെ തന്നെ ഈ ടോപ് സ്കോറർ പട്ടം അദ്ദേഹം നേടും. ചുരുക്കത്തിൽ ലൂണയും ദിമിയും തമ്മിലായിരിക്കും പോരാട്ടം നടക്കുക. 11 ഗോളുകൾ നേടിയിട്ടുള്ള വിനീതും 10 ഗോളുകൾ നേടിയിട്ടുള്ള ഹ്യൂമും തൊട്ടു പിറകിലായാണ് വരുന്നത്.

ഏതായാലും ടോപ്പ് സ്കോറർക്ക് വേണ്ടിയുള്ള പോരാട്ടം നടക്കുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെയായിരിക്കും. കൂടുതൽ ഗോളുകൾ ആ വഴി പിറന്നേക്കും. ഈ രണ്ടുപേരും ബ്ലാസ്റ്റേഴ്സിന്റെ വളരെ പ്രധാനപ്പെട്ട താരങ്ങളാണ്.

Adrian LunaDimitriosKerala Blasters
Comments (0)
Add Comment