കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ അഴിച്ചു പണിയാണ് ടീമിനകത്ത് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത സീസണിലേക്ക് ടീമിനെ അടിമുടി മാറ്റാൻ തന്നെയാണ് മാനേജ്മെന്റിന്റെ തീരുമാനം. പരിശീലകൻ ഇവാൻ വുക്മനോവിച്ച്, അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡോവൻ എന്നിവർക്കൊക്കെ ബ്ലാസ്റ്റേഴ്സ് വിടേണ്ടി വന്നിട്ടുണ്ട്. പുതിയ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെ, അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ബിയോൺ വെസ്ട്രോം, സെറ്റ് പീസ് പരിശീലകനായി കൊണ്ട് ഫ്രഡറിക്കോ മൊറൈസ് എന്നിവരെയൊക്കെ ക്ലബ്ബ് നിയമിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ പല താരങ്ങളെയും ക്ലബ്ബ് പറഞ്ഞു വിട്ടിട്ടുമുണ്ട്.ദിമി,ചെർനിച്ച്,ലെസ്ക്കോവിച്ച്,ഡൈസുകെ സക്കായ് എന്നിവരൊക്കെ ക്ലബ്ബ് വിട്ടു കഴിഞ്ഞു. കൂടാതെ ലാറ ശർമ്മ,കരൺജിത്ത് സിങ് എന്നിവരും ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. കൂടുതൽ താരങ്ങൾ ഇനിയും ക്ലബ്ബിൽ നിന്ന് പുറത്തു പോകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കി എന്നത് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. മാത്രമല്ല ബ്ലാസ്റ്റേഴ്സ് വേറെയും ഒരുപാട് സൈനിങ്ങുകൾ നടത്തിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 5 സൈനിങ്ങുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഒരെണ്ണം പോലും ഒഫീഷ്യലായി കൊണ്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഉടൻ അത് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്നലെയാണ് ട്രാൻസ്ഫർ മാർക്കറ്റ് ഒഫീഷ്യൽ ആയി കൊണ്ട് തുറന്നത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് അനൗൺസ്മെന്റ് പ്രതീക്ഷിക്കാം. ആദ്യം നൂഹ് സദൂയിയുടെ അനൗൺസ്മെന്റ് വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗോവൻ താരമായിരുന്നു ഇദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ സ്വന്തമാക്കിയതാണ്.
രണ്ട് ഗോൾ കീപ്പർമാരെ കൂടി ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്.ഐസ്വാൾ എഫ്സിയുടെ ഗോൾകീപ്പറായ നോറ ഫെർണാണ്ടസ്, ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഗോൾ കീപ്പറായ സോം കുമാർ എന്നിവരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഐസ്വാൾ എഫ്സിയുടെ യുവ സൂപ്പർ താരം അമാവിയ,നെരോക്ക എഫ്സിയുടെ യുവ താരമായ രാകേഷ് എന്നിവരെയും ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട്. ഈ രണ്ടുപേരെയും അഞ്ചുവർഷത്തെ കോൺട്രാക്ടിലാണ് എത്തിച്ചിട്ടുള്ളത്.
ഇങ്ങനെ അഞ്ചുപേരെ സ്വന്തമാക്കിയിട്ടും ഒരു അനൗൺസ്മെന്റ് പോലും ക്ലബ്ബ് നടത്തിയിട്ടില്ല.വരുന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.