ഗില്ലിന്റെ സ്ഥാനത്തേക്ക് പുതിയ ഗോൾകീപ്പർ, ചർച്ചകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ ഗില്ലിനെ ക്ലബ്ബിന് നഷ്ടമായിരുന്നു. മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്കാണ് അദ്ദേഹം പോയിട്ടുള്ളത്.1.5 കോടി രൂപയാണ് ട്രാൻസ്ഫർ തുക. ഒരു വർഷത്തെ കരാർ മാത്രം അവശേഷിക്കെ ഈയൊരു തുകക്ക് അദ്ദേഹത്തെ കൈമാറാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് നേട്ടമുണ്ടാക്കുന്ന കാര്യമാണ് എന്നാണ് പലരുടെയും നിരീക്ഷണം.

പക്ഷേ അടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ഒരു ഗോൾകീപ്പർ ആവശ്യമാണ്. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ചർച്ചകൾ തുടങ്ങി കഴിഞ്ഞു. ബംഗളൂരു എഫ്സി ഗോൾകീപ്പറായ ലാറ ശർമയുമായാണ് ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നത്.IFT ന്യൂസ് മീഡിയയാണ് ഇത് പുറത്ത് വിട്ടത്.

ഇന്ത്യൻ ആരോസ്,ATK എന്നീ ക്ലബ്ബുകളിലൂടെ വളർന്നുവന്ന ഗോൾകീപ്പറാണ് ലാറ ശർമ്മ. ഇന്ത്യൻ സൂപ്പർ ലീഗിൽ അധികമൊന്നും കളിച്ച് പരിചയമില്ലാത്ത താരമാണ് ഇദ്ദേഹം. 5 മത്സരങ്ങളാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്. 2020 ആയിരുന്നു അദ്ദേഹം ബംഗളൂരുവിൽ എത്തിയത്. 2026 വരെയുള്ള ഒരു കോൺട്രാക്ട് അദ്ദേഹത്തിന് അവശേഷിക്കുന്നുണ്ട്.

മുംബൈ സിറ്റി എഫ്സിയുടെ ഗോൾകീപ്പർ ആയ മുഹമ്മദ് നവാസിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ട് എന്ന വാർത്തകൾ മുമ്പ് പുറത്തേക്ക് വന്നിരുന്നു.പക്ഷേ നിലവിൽ ബ്ലാസ്റ്റേഴ്സിന് താല്പര്യമില്ല എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞത്.ആ താരത്തിന് വേണ്ടി ക്ലബ്ബ് ഇപ്പോൾ ശ്രമിക്കുന്നില്ല. ഈ ട്രാൻസ്ഫർ വിൻഡോയിൽ എന്തായാലും ഒരു ഗോൾകീപ്പറെ ടീം സ്വന്തമാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

indian Super leagueKerala BlastersTransfer Rumour
Comments (0)
Add Comment