വിട്ടുകൊടുക്കാൻ ഒരുക്കമല്ല,AIFFനെതിരെ ബ്ലാസ്റ്റേഴ്സ് സ്വിറ്റ്സർലാന്റിൽ.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു പ്ലേ ഓഫ് മത്സരം കളിച്ചിരുന്നത്. ആ മത്സരത്തിൽ വിവാദ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ നിർദ്ദേശപ്രകാരം കളം വിട്ടിരുന്നു.എന്നാൽ ഇപ്പോൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതിനെതിരെ നടപടിയെടുത്തിരുന്നു. ക്ലബ്ബിനും പരിശീലകനും AIFF പിഴ ചുമത്തിയിരുന്നു. മാത്രമല്ല പരിശീലകൻ ഇവാനെ 10 മത്സരങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തു.

ഇതിനെതിരെ അപ്പീൽ കമ്മിറ്റിക്ക് ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നുവെങ്കിലും അത് തള്ളിക്കളയുകയായിരുന്നു.പക്ഷേ വിട്ടുകൊടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കമല്ല. പുതിയ ഒരു നീക്കം അവർ നടത്തിയിട്ടുണ്ട്. കായിക ലോകത്തെ അവസാനവാക്കായ CAS നെ കേരള ബ്ലാസ്റ്റേഴ്സ് സമീപിച്ച് കഴിഞ്ഞു. കായികലോകത്തെ പ്രശ്നങ്ങളിൽ തീർപ്പു കൽപ്പിക്കുന്ന ഏറ്റവും ഉയരത്തിലുള്ള കോടതിയാണ് CAS. അവിടെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അപ്പീൽ നൽകിയിട്ടുള്ളത്.

എല്ലാ രേഖകളും കേരള ബ്ലാസ്റ്റേഴ്സ് സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അനുകൂലമായ ഒരു വിധി വരും എന്ന് തന്നെയാണ് പ്രതീക്ഷകൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥർക്ക് യൂറോപ്പിൽ ബിസിനസുകളും പിടിപാടുമുണ്ട്. അത് വെച്ചുകൊണ്ടാണ് സ്വിറ്റ്സർലൻഡിൽ ഉള്ള ഈ കോടതിയെ ഇപ്പോൾ ക്ലബ്ബ് സമീപിച്ചിട്ടുള്ളത്. സാമ്പത്തികപരമായി വലിയ ചിലവുകൾ ഒന്നും ഇത്തരത്തിലുള്ള നീക്കത്തിനെ വരില്ല എന്നതും ക്ലബ്ബിന് അനുകൂലമായ ഒരു കാര്യമാണ്.CAS കൂടി തള്ളിക്കളഞ്ഞാൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ഓപ്ഷനുകൾ ഇല്ലാതാവും. ക്ലബ്ബിന്റെ അവസാന പ്രതീക്ഷയാണ് ഈ കായിക കോടതി.

AIFFindian Super leagueKerala Blasters
Comments (0)
Add Comment