കേരള ബ്ലാസ്റ്റേഴ്സ് അതിനിർണായകമായ മത്സരത്തിന് വേണ്ടിയാണ് ഇപ്പോൾ തയ്യാറെടുക്കുന്നത്.പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഒഡീഷ്യയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.നാളെ രാത്രിയാണ് നമുക്ക് ഈ മത്സരം കാണാൻ സാധിക്കുക.
ഈ മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് ട്രാവൽ ചെയ്തു കഴിഞ്ഞു. ടീമിനോടൊപ്പം അഡ്രിയാൻ ലൂണ,ദിമി എന്നിവർ ട്രാവൽ ചെയ്തിട്ടുണ്ട്. അതിനർത്ഥം രണ്ടുപേരും സ്‌ക്വാഡിൽ ഉണ്ട് എന്നുള്ളതാണ്.അഡ്രിയാൻ ലൂണ കളിക്കാൻ റെഡിയായിട്ടുണ്ട് എന്നത് നേരത്തെ തന്നെ ഉറപ്പായതാണ്.ദിമിയുടെ കാര്യത്തിലായിരുന്നു സംശയങ്ങൾ ഉണ്ടായിരുന്നത്.പക്ഷേ ആ സംശയങ്ങൾ നീങ്ങി തുടങ്ങിയിട്ടുണ്ട്.
ദിമിയും ഓക്കേയാണ് എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നു. അദ്ദേഹം കളിക്കാൻ റെഡിയായിട്ടുണ്ട്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഇവാൻ വുക്മനോവിച്ച് ഇന്ന് പത്രസമ്മേളനം നടത്തുന്നുണ്ട്. അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വുക്മനോവിച്ച് തന്നെ ഔദ്യോഗികമായ സ്ഥിരീകരണം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ദിമി കളിക്കുന്നുണ്ടെങ്കിൽ നമുക്ക് കേരള ബ്ലാസ്റ്റേഴ്സിൽ ആദ്യമായി കൊണ്ട് LDF സത്യത്തെ കാണാൻ സാധിക്കും.
ലൂണ-ദിമി-ഫെഡോർ എന്നിവർ ഇതുവരെ ഒരുമിച്ച് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കളത്തിലേക്ക് എത്തിയിട്ടില്ല. എന്തെന്നാൽ ലൂണക്ക് പരിക്കേറ്റതിനുശേഷം പകരക്കാരനായി കൊണ്ടാണ് ഫെഡോറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്.ദിമിയും ഫെഡോറും സ്ട്രൈക്കർമാരായി കൊണ്ട് ഉണ്ടാകും,ലൂണ അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ 3 പേരും ഒരുമിച്ച് ഇറങ്ങുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ,ദിമി എന്നിവരെ ആശ്രയിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത്.ഒരു മികച്ച വിജയം നേടി സെമിയിലേക്ക് ടിക്കറ്റ് കരസ്ഥമാക്കാൻ കഴിയും എന്നുള്ള ആത്മവിശ്വാസം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൈവിട്ടിട്ടില്ല.