ആയുഷ് അധികാരിയും ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ക്ലബ്ബിൽ,പ്യൂട്ടിയ ഇനി ഒഡീഷ എഫ്സിക്ക് സ്വന്തം.

കേരള ബ്ലാസ്റ്റേഴ്സിലെ നിരവധി താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. വിദേശ താരങ്ങളായ വിക്ടർ മോങ്കിൽ,ഇവാൻ കലിയൂഷ്‌നി,അപോസ്ഥലസ് ജിയാനു എന്നിവരെ ക്ലബ്ബ് ഒഴിവാക്കിയിരുന്നു. കൂടാതെ ഖബ്ര,ജെസൽ,നിഷു കുമാർ,സഹൽ,ഗിൽ,മുഹീത് ഖാൻ തുടങ്ങിയ നിരവധി താരങ്ങൾ ക്ലബ്ബ് വിട്ടിരുന്നു.ഇതിന് പുറമേ ഇനിയും താരങ്ങൾ ക്ലബ്ബിനോട് വിടചൊല്ലുകയാണ്.

മിഡ്‌ഫീൽഡിലെ സജീവ സാന്നിധ്യമായ ആയുഷ് അധികാരി ഇനി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ല. അദ്ദേഹം ചെന്നൈയിൻ എഫ്സിയിലേക്ക് പോവുകയാണ്.ഇക്കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും ഈ കാര്യത്തിൽ ടേംസ് അംഗീകരിച്ചു കഴിഞ്ഞു എന്നത് മാർക്കസ് മർഗുലാവോ പറഞ്ഞിട്ടുണ്ട്.

പക്ഷേ പേപ്പർ വർക്കുകൾ ഒന്നും ഇതുവരെ പൂർത്തിയായിട്ടില്ല. 22 വയസ്സ് മാത്രമുള്ള ആയുഷ് 2020ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നത്.2024 വരെ അദ്ദേഹത്തിന് കോൺട്രാക്ട് ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 30 മത്സരങ്ങൾ ഈ താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 21 മത്സരങ്ങളാണ് കരിയറിൽ ആയുഷ് കളിച്ചിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ടപ്പെട്ട താരമാണ് പ്യൂട്ടിയ.അദ്ദേഹം നേരത്തെ ക്ലബ്ബ് വിട്ട് മോഹൻ ബഗാനിലേക്ക് പോയിരുന്നു. ഇപ്പോൾ അവിടെ നിന്നും അദ്ദേഹം കൂടുമാറിയിട്ടുണ്ട്.ഇനിമുതൽ അദ്ദേഹം ഒഡീഷ എഫ്സിക്ക് വേണ്ടിയാണ്. അതിന്റെ പേപ്പർ വർക്കുകൾ എല്ലാം ഇന്നലെ പൂർത്തിയായി ഡൺ ഡീലായിട്ടുണ്ട്.

Ayush AdhikariKerala BlastersTransfer News
Comments (0)
Add Comment