ഇരമ്പിയാർക്കുന്ന മഞ്ഞക്കടലിന് മുന്നിൽ അടിയറവ് പറഞ്ഞ് ബംഗളൂരു, പക വീട്ടി കേരള ബ്ലാസ്റ്റേഴ്സ്.

കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മറക്കാൻ സാധ്യതയില്ല.അന്ന് ബംഗളൂരു എഫ്സിയായിരുന്നു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി പുറത്താക്കിയത്.അതും ഒരു വിവാദ ഗോളിലായിരുന്നു. ആ തോൽവിക്ക് കേരള ബ്ലാസ്റ്റേഴ്സ് പകരം ചോദിച്ചു കഴിഞ്ഞു.

ഇരമ്പിയാർക്കുന്ന മഞ്ഞക്കടലിനു മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ലൂണ ഗോൾ നേടിയപ്പോൾ ഒരു ഗോൾ ഓൺ ഗോളായിരുന്നു.കർട്ടീസ് മെയിനായിരുന്നു ബംഗളൂരു എഫ്സിയുടെ ഗോൾ നേടിയിരുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിനു വേണ്ടി ആരാധകർ ഒഴുകി എത്തിയിരുന്നു.പെപ്രയും ഐമനുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ ഉണ്ടായിരുന്നത്.ലൂണയും സാക്കയും മധ്യനിരയിൽ ഉണ്ടായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആധിപത്യം പുലർത്തിയത്.

ഫസ്റ്റ് ഹാഫ് ഗോൾ രഹിത സമനിലയായിരുന്നു.സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ നിരന്തരം ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തി.ഫലമായി ഗോളും വന്നു. ബ്ലാസ്റ്റേഴ്സിന്റെ കോർണർ കിക്കിൽ നിന്ന് ബംഗളൂരു താരം കെസിയ ഗോൾ വഴങ്ങുകയായിരുന്നു.അദ്ദേഹത്തിന്റെ തലയിൽ തട്ടി പന്ത് പോസ്റ്റിലേക്ക് കയറുകയായിരുന്നു.

പിന്നീട് 68ആം മിനുട്ടിൽ ലൂണയുടെ ഗോൾ പിറന്നു. ബംഗളൂരു ഗോൾകീപ്പർ സന്തുവിന്റെ പിഴവിൽ നിന്ന് ലഭിച്ചപ്പോൾ ലൂണ വലയിലേക്ക് എത്തിക്കുകയായിരുന്നു. വലിയ അബദ്ധമാണ് സന്ധു വരുത്തിവെച്ചത്. പിന്നീട് 90 മിനിട്ടിൽ മെയിൻ ബംഗളൂരുവിനു വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും വിജയിക്കാൻ അത് മതിയാകുമായിരുന്നില്ല.

വിജയത്തോടെ നിർണായകമായ മൂന്ന് പോയിന്റുകൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. ഇനി അടുത്ത മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

Bengaluru FcKerala Blasters
Comments (0)
Add Comment