കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ പ്രീ സീസൺ ഫ്രണ്ട്ലി മത്സരത്തിൽ മഹാരാജാസിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഇന്ന് പനമ്പള്ളി നഗറിൽ വെച്ച് നടന്ന രണ്ടാം ഫ്രണ്ട്‌ലി മത്സരത്തിൽ കോവളം എഫ്സിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഈ മത്സരത്തിൽ ഏകപക്ഷീയമായ 5 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ ട്രയൽസ് താരമായ ജസ്റ്റിൻ ഇമ്മാനുവൽ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.സച്ചിൻ,പ്രബീർ,ഹോർമി,പ്രീതം,സന്ദീപ്,രാഹുൽ,അസ്ഹർ,ജീക്സൺ,ഐമൻ,ബിദ്യ,ലൂണ എന്നിവരായിരുന്ന സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നത്.മത്സരം ആകെ 120 മിനിറ്റ് ആയിരുന്നു. ആദ്യപകുതിയിൽ ജീക്സൺ നേടിയ ഏകഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുകയായിരുന്നു.
സെക്കൻഡ് ഹാഫിൽ ബിജോയ്, സഹീഫ്,ജസ്റ്റിൻ,സൗരവ്, ബ്രയിസ്,നവോച്ച,നിഹാൽ, റോഷൻ എന്നിവർ ഇറങ്ങുകയായിരുന്നു. പിന്നീട് ജസ്റ്റിൻ രണ്ടു ഗോളുകൾ നേടി.നിഹാൽ,അജ്സൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് ഗോൾ പട്ടിക പൂർത്തിയാക്കി.
പ്രീ സീസണിലെ രണ്ടു മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് കോൺഫിഡൻസ് നൽകുന്ന കാര്യമാണ്.ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.അടുത്ത ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക.