Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബംഗളൂരു താരം ഐബനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണം, ശക്തമായ നടപടി ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടായ്മ.

4,555

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം കൊയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ തോൽപ്പിച്ചത്. നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ ബംഗളൂരുവിന് അടിതെറ്റുകയിരുന്നു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ലൂണ ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ ബംഗളൂരുവിന്റെ തന്നെ ദാനമായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ വൈരികളെ തോൽപ്പിക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സ് ആരാധകർക്കും താരങ്ങൾക്കും ഒരുപോലെ ഊർജ്ജം നൽകിയിട്ടുണ്ട്. പക്ഷേ ഒരു വിഭാഗം ഈ മത്സരത്തിനിടെ നടന്നിട്ടുണ്ട്.

ബംഗളൂരു എഫ്സിയുടെ ഓസ്ട്രേലിയൻ താരമാണ് റയാൻ വില്യംസ്. അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റം ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ നടത്തിയിരുന്നു. പക്ഷേ മത്സരത്തിനിടയിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വിവാദകരമായ ഒരു ആംഗ്യം ഉണ്ടായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ ഐബൻബാ ഡോഹ്ലിങ് അദ്ദേഹത്തോട് സംസാരിക്കുന്ന സമയത്ത് വില്യംസ് വിമുഖതയോടു കൂടി മൂക്ക് പൊത്തുകയായിരുന്നു.

ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ഒരു ആംഗ്യം തന്നെയാണ് വില്യംസിൽ നിന്നും ഉണ്ടായിരിക്കുന്നത്. അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരമായ ഐബനെ അധിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ അത് റേസിസമാണ് എന്ന ആരോപണവും ഇപ്പോൾ ശക്തമാണ്. വംശീയമായ അധിക്ഷേപമാണ് ഐബനെതിരെ ഈ ഓസ്ട്രേലിയൻ താരം നടത്തിയിരിക്കുന്നത് എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ സംഘടനയായ മഞ്ഞപ്പട ആരോപിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെ അവർ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.ഇതിനെതിരെ പരാതി നൽകാൻ കേരള ബ്ലാസ്റ്റേഴ്സിനോട് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.ശക്തമായ നടപടി സ്വീകരിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ഈ വിഷയത്തിൽ വില്യംസ് കുറ്റക്കാരനാണോ? അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാവുമോ എന്നതൊക്കെ ഇനി അറിയേണ്ട കാര്യമാണ്.