കഴിഞ്ഞ വർഷത്തെ ഏറ്റവും മനോഹരമായ നിമിഷം ഏത്? വുക്മനോവിച്ച് തിരഞ്ഞെടുത്തത് കണ്ടോ.
കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് ഈ സീസണിൽ ഇപ്പോൾ പുറത്തെടുക്കുന്നത്. സീസണിന്റെ ഒരു പകുതി പിന്നിട്ട് കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത്. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയവുമായി 26 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. അവസാനത്തെ മൂന്നു മത്സരങ്ങളിലും വിജയിക്കാനായി എന്നത് തീർച്ചയായും ക്ലബ്ബിന് സന്തോഷം പകരുന്ന കാര്യമാണ്.
കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ഒരുപാട് തോൽവികൾ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.പക്ഷേ ഈ സീസണിൽ വിജയങ്ങൾ നേടാൻ ക്ലബ്ബിന് കഴിയുന്നുണ്ട്.അങ്ങനെ സമ്മിശ്രമായ 2023 എന്ന വർഷമാണ് കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം കടന്നുപോയത്. 2023ലെ ഏറ്റവും മനോഹരമായ നിമിഷം ഏത് എന്നത് ബ്ലാസ്റ്റേഴ്സ് പരിശീലകനോട് ചോദിച്ചിരുന്നു. അദ്ദേഹം ചില നിമിഷങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.അത് ഇങ്ങനെയാണ്.
ഏതെങ്കിലും ഒന്നിനെ തിരഞ്ഞെടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.കാരണം ഒരുപാട് മനോഹരമായ നിമിഷങ്ങൾ സംഭവിച്ചിട്ടുണ്ട്.ഒഡീഷക്കെതിരെയുള്ള മത്സരത്തിന്റെ അവസാനത്തിൽ സന്ദീപ് നേടിയ ഗോൾ അതിൽ ഒന്നാണ്. അതൊരു മികച്ച ഗോളും വിജയവും ആയിരുന്നു. എനിക്ക് അത് ഇഷ്ടമാണ്.ഒഡീഷ എഫ്സിക്കെതിരെ നേടിയ വിജയവും ബംഗളൂരു എഫ്സിക്കെതിരെ നേടിയ വിജയവും എനിക്ക് പ്രിയപ്പെട്ടതാണ്.
അതുപോലെതന്നെ അവസാനത്തെ മത്സരവും എനിക്ക് പ്രിയപ്പെട്ടതാണ്.മുംബൈ സിറ്റിക്കെതിരെയുള്ള ആ വിജയം. കൂടാതെ ഞാൻ സസ്പെൻഷനിൽ നിന്നും മടങ്ങിയെത്തി ഒഡീഷക്കെതിരെ ഞങ്ങൾ വിജയിച്ചു.അതും പ്രിയപ്പെട്ടതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഒരുപാട് മനോഹരമായ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് ഒരുപാട് മനോഹരമായ നിമിഷങ്ങൾ സംഭവിച്ചിട്ടുണ്ട്,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഒഡീഷക്കെതിരെ സന്ദീപ് സിംഗിന്റെ ഗോളിൽ വിജയം നേടിയത് യഥാർത്ഥത്തിൽ 2022 കലണ്ടർ വർഷത്തിലായിരുന്നു. പക്ഷേ കഴിഞ്ഞ സീസണിലാണ് അത് സംഭവിച്ചത്.ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകണ സംബന്ധിച്ചിടത്തോളം അദ്ദേഹം ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരുപിടി മികച്ച മുഹൂർത്തങ്ങൾ 2023 എന്ന കലണ്ടർ വർഷത്തിൽ ഉണ്ടായിട്ടുണ്ട്. 2024ലും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇനി കലിംഗ സൂപ്പർ കപ്പിലാണ് ബ്ലാസ്റ്റേഴ്സ് മാറ്റുരക്കുക.