ബ്ലാസ്റ്റേഴ്സിനെ വലിയ ക്ലബാക്കി നിലനിർത്തുന്നത് ഇവിടുത്തെ ആരാധകർ: വ്യത്യാസം തുറന്ന് പറഞ്ഞ് സോം കുമാർ!
കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി രണ്ട് ഗോൾകീപ്പർമാരാണ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞത്. അതുകൊണ്ടുതന്നെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ 2 ഗോൾകീപ്പർമാരെയാണ് സ്പോട്ടിംഗ് ഡയറക്ടറായ സ്കിൻകിസ് കൊണ്ടുവന്നിട്ടുള്ളത്.ഐസ്വാളിൽ നിന്നും നോറ ഫെർണാണ്ടസിനെ സൈൻ ചെയ്തു. കൂടാതെ ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ ഗോൾകീപ്പറായ സോം കുമാറിനെയും കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.
സോം കുമാർ ഒരിക്കലും ഒരു സാധാരണ താരമല്ല. 19 വയസ്സ് മാത്രമുള്ള ഈ താരം വളരെയധികം പരിചയസമ്പത്തുമായാണ് ടീമിലേക്ക് വരുന്നത്.യൂറോപ്പിലാണ് അദ്ദേഹം വളർന്നിട്ടുള്ളത്.സ്ലോവെനിയൻ ക്ലബ്ബിന് വേണ്ടിയാണ് ഇത്രയും കാലം കളിച്ചിട്ടുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഹൈ ലെവൽ മത്സരങ്ങൾ കളിച്ചതിനുശേഷമാണ് അദ്ദേഹം ഇപ്പോൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെയാണ് താരത്തെ ഇപ്പോൾ പരിശീലകൻ മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്യിക്കുന്നത്.
ബ്ലാസ്റ്റേഴ്സിനെ താരം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്ന് ഇവിടുത്തെ ആരാധകർ തന്നെയാണ്. ആരാധകരെ കുറിച്ച് ചില കാര്യങ്ങൾ സോം പറഞ്ഞിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സിനെ വലിയ ക്ലബ്ബാക്കി നിലനിർത്തുന്നത് ഇവിടുത്തെ ആരാധകരാണെന്നും ഈ ആരാധക ശക്തിയാണ് മറ്റുള്ള ഐഎസ്എൽ ക്ലബ്ബുകളിൽ നിന്ന് ബ്ലാസ്റ്റേഴ്സിനെ വ്യത്യസ്തമാക്കുന്നതെന്നും സോം പറഞ്ഞിട്ടുണ്ട്.ഇപ്രകാരമാണ് അദ്ദേഹം പറഞ്ഞത്.
‘കേരള ബ്ലാസ്റ്റേഴ്സിനാണ് ഏറ്റവും വലിയ ഫാൻ ഗ്രൂപ്പ് ഉള്ളത്. മറ്റുള്ള എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനെ വ്യത്യസ്തമാക്കുന്നത് ഈ ആരാധകർ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്രയും വലിയ ഒരു ക്ലബ്ബിന് വേണ്ടി കളിക്കാൻ സാധിക്കുന്നത് തന്നെ വലിയ സന്തോഷം നൽകുന്ന കാര്യമാണ് ‘ഇതാണ് സോം കുമാർ പറഞ്ഞിട്ടുള്ളത്.
ആരാധകർ തന്നെയാണ് ബ്ലാസ്റ്റേഴ്സിനെ ഒരു അസാധാരണ ക്ലബാക്കി മാറ്റുന്നത്. പക്ഷേ ക്യാബിനറ്റിൽ ഇതുവരെ ഒരു ട്രോഫി പോലും എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.ഇത്തവണയെങ്കിലും അതിന് മാറ്റം ഉണ്ടാകുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ പലപ്പോഴും അലസമായ സമീപനമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടത്തുന്നത് എന്നത് ആരാധകർക്കിടയിൽ വലിയ അതൃപ്തി പുകയാൻ കാരണമായിട്ടുണ്ട്.