125 വർഷം മുൻപ് സ്ഥാപിച്ച റെക്കോർഡ് തകർത്തു, ചരിത്രത്തിൽ ഇടം നേടി സ്റ്റാറേയുടെ ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഡ്യൂറന്റ് കപ്പിൽ നടന്ന മത്സരത്തിൽ അതിഗംഭീരമായ ഒരു വിജയമാണ് സ്വന്തമാക്കിയിട്ടുള്ളത്.മുംബൈ സിറ്റിയെ എതിരില്ലാത്ത 8 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ആദ്യ പകുതിയിൽ മൂന്ന് ഗോളുകളുടെ ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ 5 ഗോളുകൾ കൂടി നേടുകയായിരുന്നു.ഹാട്രിക്ക് പൂർത്തിയാക്കിയ പെപ്ര,നോഹ് സദോയി എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോകളായിട്ടുള്ളത്.

മത്സരത്തിന്റെ തുടക്കം മുതലേ ആക്രമിച്ചാണ് ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. മുംബൈ സിറ്റിയുടെ റിസർവ് ടീമായിരുന്നു ഇറങ്ങിയിരുന്നത്. അതുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ എളുപ്പമായത്. പക്ഷേ യാതൊരുവിധ ദയാ ദാക്ഷിണ്യവും കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോൾ തന്നെയാണ് പുറത്തെടുത്തത്. അങ്ങനെയാണ് എട്ട് ഗോളുകൾ പിറന്നത്.പെപ്ര,നോഹ് എന്നിവരുടെ ഗോളുകൾക്ക് പുറമേ ഇഷാൻ പണ്ഡിറ്റ രണ്ട് ഗോളുകൾ കൂടി നേടുകയായിരുന്നു.

അങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്കോർഷീറ്റ് പൂർത്തിയായത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒന്നടങ്കം മികച്ച പ്രകടനമാണ് മത്സരത്തിൽ നടത്തിയിട്ടുള്ളത്.അഡ്രിയാൻ ലൂണ-നൂഹ് എന്നിവരുടെ കൂട്ടുകെട്ട് നന്നായി വർക്കാവുകയും ചെയ്തിട്ടുണ്ട്. മത്സരത്തിൽ ഒരു വലിയ വിജയം നേടിയതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ഒരു റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.ഡ്യൂറന്റ് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

135 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ വിജയമാണ് ഇത്.125 വർഷത്തെ ഒരു റെക്കോർഡ് ഇതോടൊപ്പം പഴങ്കഥയാവുകയും ചെയ്തിട്ടുണ്ട്. അതായത് 1899ലാണ് ഇതിന് മുമ്പ് ഡ്യൂറന്റ് കപ്പിൽ ഏറ്റവും വലിയ വിജയം പിറന്നത്. അന്ന് ഒന്നിനെതിരെ 8 ഗോളുകൾക്കായിരുന്നു ഷിംല ഹൈലാന്റിനോട് പരാജയപ്പെട്ടത്. ആ റെക്കോർഡ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തകർത്തു കഴിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര മികച്ച പ്രകടനമാണ് നടത്തിയത്.ഇതിനേക്കാൾ കൂടുതൽ ഗോളുകൾ നേടാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം.ഇനി കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ഏറ്റുമുട്ടുക പഞ്ചാബ് എഫ്സിക്കെതിരെയാണ്.ആ മത്സരത്തിലും ഒരു ഗംഭീര വിജയമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Durand CupKerala Blasters
Comments (0)
Add Comment