കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഐഎസ്എല്ലിൽ കളിച്ച മത്സരം മോഹൻ ബഗാനെതിരെയുള്ള മത്സരമാണ്. മത്സരത്തിൽ പരാജയപ്പെടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. സ്വന്തം ആരാധകർക്ക് മുൻപിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്.ഇതോടെ ക്ലബ്ബിന്റെ തുടർ തോൽവികൾ തുടരുകയാണ്. അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ അഞ്ചിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ഇന്റർനാഷണൽ ബ്രേക്ക് ആയതുകൊണ്ട് തന്നെ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിലെ ഭൂരിഭാഗം താരങ്ങൾക്കും വെക്കേഷനാണ്. പലരും വിദേശ രാജ്യങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. ഇനി ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക മാർച്ച് 30ആം തീയതിയാണ്. ആ മത്സരത്തിൽ എതിരാളികൾ ജംഷെഡ്പൂർ എഫ്സിയാണ്.
ഈ മത്സരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ക്യാമ്പ് എന്ന് തുടങ്ങും എന്നത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്. അതായത് വെക്കേഷനിൽ ഉള്ള താരങ്ങൾ ഈ മാസം ഇരുപതാം തീയതിയാണ് ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുക.അതിനുശേഷം ആണ് ക്യാമ്പ് ആരംഭിക്കുക. എന്നാൽ ഇതിനിടെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ക്ലബ്ബിനൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്.മാത്രമല്ല അദ്ദേഹം ട്രെയിനിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പരിശീലകന്റെയും വൈദ്യ സംഘത്തെയും മേൽനോട്ടത്തിലാണ് ലൂണ ട്രെയിനിങ് ആരംഭിച്ചിട്ടുള്ളത്.ലൂണ തിരിച്ചെത്തിയ സാഹചര്യം കൊണ്ടാണ് ഇവാൻ വുക്മനോവിച്ച് കൊച്ചിയിൽ തന്നെ തുടരുന്നത്. മറ്റുള്ള എല്ലാവരും അവധി എടുത്തിട്ടും പരിശീലകൻ ക്ലബ്ബിനോടൊപ്പം തുടരുകയാണ്. അതിന്റെ പ്രധാന കാരണം ലൂണയുടെ പുരോഗതി വിലയിരുത്തുക എന്നുള്ളത് തന്നെയാണ്. മാത്രമല്ല വരുന്ന മത്സരങ്ങൾക്ക് കൂടുതൽ മികച്ച രൂപത്തിൽ ഒരുങ്ങേണ്ടതുണ്ട്.
അവധിയായിട്ടും മാർക്കോ ലെസ്ക്കോവിച്ച് എങ്ങും പോയിട്ടില്ല.അദ്ദേഹവും ഇപ്പോൾ ക്ലബ്ബിനോടൊപ്പം ട്രെയിനിങ് നടത്തുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ പ്രകടനം നടത്തിയ താരമാണ് ലെസ്ക്കോ.അദ്ദേഹവും ഇപ്പോൾ തന്റെ അവധി വേണ്ടെന്ന് വച്ചിട്ടുണ്ട്. മികച്ച പ്രകടനം വരുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.