ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്ന്: ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നുള്ള സൂചന നൽകി സൂപ്പർ താരം!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു വിദേശ സൈനിങ്ങ് നടത്തിയത്. യുവതാരമായ മിലോസ് ഡ്രിൻസിച്ചിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് ഈ കഴിഞ്ഞ സീസണിൽ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സംതൃപ്തരാണ്.
അതുകൊണ്ടുതന്നെ അടുത്ത സീസണിലും ഡ്രിൻസിച്ച് ഉണ്ടാകുമെന്ന് മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു.അതിപ്പോൾ ഡ്രിൻസിച്ച് തന്നെ ഉറപ്പിച്ചിട്ടുണ്ട്. താൻ ബ്ലാസ്റ്റേഴ്സിൽ വളരെയധികം സന്തോഷവാനാണ് എന്നാണ് ഡ്രിൻസിച്ച് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഈ ഡിഫൻഡർ സംസാരിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നും ഡ്രിൻസിച്ച് പറഞ്ഞിട്ടുണ്ട്.പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ബ്ലാസ്റ്റേഴ്സ് പരിശീലകനും സ്പോർട്ടിംഗ് ഡയറക്ടറും എന്നെ വിളിച്ചപ്പോൾ ഞാൻ ഒരുപാട് ചിന്തിച്ചു.അവർ എന്റെ മുന്നിൽ അവതരിപ്പിച്ചിരുന്നത് ഒരു മികച്ച പ്രോജക്ട് ആയിരുന്നു. ഒരു ലോങ്ങ് ടേം പ്രോജക്ട് തന്നെ അവർക്കുണ്ട്.ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സ്.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിലേക്ക് വരിക എന്ന തീരുമാനമെടുക്കാൻ എനിക്ക് എളുപ്പമായിരുന്നു. ഇപ്പോൾ ഒരു വർഷം പിന്നിട്ടു കഴിഞ്ഞു.ഞാൻ വളരെയധികം സന്തോഷവാനാണ്,ഇതാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു സെന്റർ ബാക്ക് ആയ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പുതിയ ഒരു സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിനെ ആവശ്യമുണ്ട്.അതുമായി ബന്ധപ്പെട്ട റൂമറുകൾ പുറത്തേക്ക് വരുന്നുണ്ട്. ഏറ്റവും ഒടുവിൽ ടോം ആൽഡ്രെഡിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്.