സംഭവിക്കുന്നത് വമ്പൻ ട്വിസ്റ്റ്? തുടരുമെന്ന് പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ക്ലബ്ബ് വിടാൻ സാധ്യത!

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരമായിരുന്ന വിക്ടർ മോങ്കിൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ക്ലബ്ബ് വിട്ടത്.അദ്ദേഹത്തിന്റെ പകരം സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു വിദേശ താരത്തെ ബ്ലാസ്റ്റേഴ്സ് എത്തിച്ചു. കേവലം 25 വയസ്സ് മാത്രമുള്ള മിലോസ് ഡ്രിൻസിച്ചായിരുന്നു ആ താരം. മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ അടുത്ത സീസണിൽ ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പിച്ചിരുന്ന താരമായിരുന്നു ഡ്രിൻസിച്ച്. ക്ലബ്ബിൽ തന്നെ തുടരും എന്നുള്ള സൂചന അദ്ദേഹം ഈയിടെ നൽകുകയും ചെയ്തിരുന്നു. അതായത് കേരള ബ്ലാസ്റ്റേഴ്സിൽ താൻ ഇപ്പോൾ വളരെയധികം ഹാപ്പിയാണ് എന്നായിരുന്നു ഡ്രിൻസിച്ച് പറഞ്ഞിരുന്നത്.

എന്നാൽ ഇവിടെയൊരു ട്വിസ്റ്റ് സംഭവിക്കാൻ സാധ്യതയുണ്ട്. എന്തെന്നാൽ ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യതയുണ്ട്. ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലയാളത്തിലെ പ്രമുഖ മാധ്യമമായ മാതൃഭൂമിയാണ്.എന്നാൽ ഡ്രിൻസിച്ച് എന്ത് കാരണത്താലാണ് ക്ലബ്ബ് വിടാൻ സാധ്യതയുള്ളത് എന്നത് വ്യക്തമായിട്ടില്ല.

ഒരു പക്ഷേ പുതിയ പരിശീലകന്റെ വരവ് ഇതിനെ സ്വാധീനിച്ചേക്കാം.സ്റ്റാറെയുടെ താല്പര്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ചുള്ള താരമല്ലെങ്കിൽ ഡ്രിസിച്ചിന് ക്ലബ്ബ് വിടേണ്ടി വന്നേക്കും.ഡ്രിൻസിച്ച് ക്ലബ്ബ് വിടുകയാണെങ്കിൽ 2 വിദേശ സെന്റർ ബാക്കുമാരെ ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യേണ്ടി വന്നേക്കും. എന്തെന്നാൽ മറ്റൊരു പ്രതിരോധനിരതാരമായ ലെസ്ക്കോവിച്ചും ക്ലബ്ബ് വിടുകയാണ്.

ഏതായാലും ഡ്രിൻസിച്ചിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തതകൾ വരേണ്ടതുണ്ട്.അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് സാധ്യത എന്നാണ് പല ആരാധകരും വിശ്വസിക്കുന്നത്. നിലവിൽ ടോം ആൽഡ്രെഡുമായി ബന്ധപ്പെട്ട് റൂമറുകൾ നിലനിൽക്കുന്നുണ്ട്.ഏതായാലും ഡിഫൻസിലേക്ക് കൂടുതൽ മികച്ച താരങ്ങളെ ക്ലബ്ബിന് ആവശ്യമുണ്ട്.ഈ കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ഡിഫൻസ് വളരെയധികം മോശമായിരുന്നു.

Kerala BlastersMilos Drincic
Comments (0)
Add Comment