സെന്റർ ബാക്ക് പൊസിഷനിലേക്ക് മുൻ വിയ്യാറയൽ താരത്തെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന് വരുന്ന സീസണിലേക്ക് ഒരു വിദേശ സെന്റർ ബാക്കിനെ അത്യാവശ്യമാണ്. നിലവിൽ മാർക്കോ ലെസ്ക്കോവിച്ച് മാത്രമാണ് അവിടുത്തെ വിദേശ സാന്നിധ്യം. വിക്ടർ മോങ്കിൽ ക്ലബ്ബ് വിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.
സ്പെയിനിൽ നിന്ന് തന്നെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ചതാണ്.ഒരുപാട് റൂമറുകൾ ഉയർന്നുകേട്ടെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല. ഏറ്റവും പുതിയ റൂമർ യുവാൻ ഇബിസ എന്ന താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നുള്ളതാണ്. സ്പാനിഷ് ജേണലിസ്റ്റായ എയ്ഞ്ചൽ ഗാർഷ്യയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
27 വയസ്സ് മാത്രമുള്ള ഈ സെന്റർ ബാക്ക് നിലവിൽ ഫ്രീ ഏജന്റാണ്. സ്പൈനിലേ പ്രശസ്ത ക്ലബ്ബായ വിയ്യാറയലിന്റെ ഭാഗമാവാൻ മുമ്പ് ഈ താരത്തിന് കഴിഞ്ഞിരുന്നു. ഏറ്റവും അവസാനത്തിൽ UD ഇബിസ എന്ന ക്ലബ്ബിനു വേണ്ടിയാണ് യുവാൻ അവസാനമായി കളിച്ചത്.ഫ്രീ ഏജന്റായതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായിരിക്കും.
ലാലിഗ 2 വിൽ കളിച്ചു പരിചയമുള്ള താരമാണ് ഇദ്ദേഹം.ട്രാൻസ്ഫർ വിന്റോ അടക്കുന്നതിന് മുന്നേ ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സ് എത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.ഒരു വിദേശ സ്ട്രൈക്കർ, ഒരു ലെഫ്റ്റ് ബാക്ക് എന്നീ പൊസിഷനിലേക്ക് ക്ലബ്ബിന് താരങ്ങളെ ആവശ്യമുണ്ട്.