കേരള ബ്ലാസ്റ്റേഴ്സിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.കാരണം ക്ലബ്ബിന് പുതിയ പരിശീലകൻ എത്തിക്കഴിഞ്ഞു.സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറെയാണ് വരുന്ന സീസണിൽ ക്ലബ്ബിനെ പരിശീലിപ്പിക്കുക. തീർച്ചയായും അദ്ദേഹത്തിന്റെ താൽപര്യങ്ങൾക്കും അഭിരുചികൾക്കും വലിയ സ്ഥാനമുണ്ടാകും.
അതുകൊണ്ടുതന്നെ അദ്ദേഹം ആവശ്യപ്പെടുന്ന താരങ്ങളെ, അതല്ലെങ്കിൽ അദ്ദേഹത്തിന്റെ ശൈലിക്ക് അനുയോജ്യമായ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ക്ലബ്ബിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള ഒരു റൂമർ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.ചെന്നൈയിൻ എഫ്‌സിയുടെ സൂപ്പർ താരമായ ക്രിസ്റ്റൻ ബട്ടോച്ചിയോയെ കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിട്ടുണ്ട് എന്ന റൂമർ പുറത്തേക്കു വന്നു കഴിഞ്ഞു.സ്പോർട്സ് കീഡ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മധ്യനിര താരമാണ് ഇദ്ദേഹം. കഴിഞ്ഞ സീസണിലാണ് ഇദ്ദേഹം ചെന്നൈയിലേക്ക് എത്തിയത്. 16 മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 32 വയസ്സുള്ള ഈ താരം മെസ്സിയുടെ ജന്മദേശമായ റൊസാരിയോയിലാണ് ജനിച്ചിട്ടുള്ളത്.എന്നാൽ ഇറ്റലിയുടെ അണ്ടർ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്.ന്യൂവെൽസ് ഓൾഡ് ബോയ്സിലൂടെ വളർന്ന ഇദ്ദേഹം ഉഡിനീസി,വാട്ട്ഫോർഡ്,ബ്രെസ്റ്റ് തുടങ്ങിയ പ്രശസ്തമായ ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട്.
ബട്ടോച്ചിയോയെ ലഭിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.സ്റ്റാറെയുടെ അഗ്രസീവ് ശൈലിക്ക് അനുയോജ്യമാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ.ബ്ലാസ്റ്റേഴ്സ് ഒരു മധ്യനിര താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്നുള്ളത് നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു.മാഗ്നസ് എറിക്സണ് പുറമേ ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരാണ് അവിടേക്ക് ഉയർന്നു കേൾക്കുന്നത്.