കേരള ബ്ലാസ്റ്റേഴ്സിനോട് വിവേചനം, ഇവിടെ ഇരട്ട നീതി,പരോക്ഷമായി AIFFനെതിരെ ആഞ്ഞടിച്ച് ഇവാൻ.

കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിലെ വിവാദങ്ങളെ തുടർന്ന് ഒരുപാട് ശിക്ഷാനടപടികൾ ഏൽക്കേണ്ടി വന്നിരുന്നു. പരിശീലകൻ ഇവാൻ വുക്മനോവിച്ച് വലിയ വിലക്ക് നേരിട്ടിരുന്നു.10 മത്സരങ്ങളിലെ വിലക്ക് അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞ ഒഡീഷ്യക്കെതിരെയുള്ള മത്സരത്തിലായിരുന്നു അദ്ദേഹം തിരിച്ചെത്തിയിരുന്നത്. മത്സരത്തിൽ വിജയം നേടാൻ സാധിച്ചത് ഇവാന് വളരെയധികം സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ പ്രധാനമായും നിലനിൽക്കുന്ന ആരോപണം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിനോട് വിവേചനം കാണിക്കുന്നു എന്നതാണ്. അതായത് പലപ്പോഴും ബ്ലാസ്റ്റേഴ്സിനെതിരെ മാത്രം കടുത്ത നടപടികൾ എടുക്കുന്നു.അതിന് ഉദാഹരണമായി കൊണ്ട് ഈ സീസണിൽ തന്നെ സംഭവങ്ങൾ നടന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരം പ്രഭീർ ദാസിന് മൂന്ന് മത്സരങ്ങൾ വിലക്കേർപ്പെടുത്തിയപ്പോൾ അദ്ദേഹത്തെ ആക്രമിച്ച ഗ്രിഫിത്ത്സിനെതിരെ നടപടിയെടുക്കാൻ അവർ മടിച്ചിരുന്നു.പിന്നീട് പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ കേവലം ഒരു മത്സരത്തിൽ മാത്രം വിലക്ക് നൽകിക്കൊണ്ട് തടി തപ്പുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ വില്യംസ് വംശീയമായ അധിക്ഷേപം നടത്തിയതിനെതിരെ ബ്ലാസ്റ്റേഴ്സ് പരാതി നൽകിയിട്ട് മാസങ്ങൾ പിന്നിട്ടു. ഇതുവരെ നടപടി AIFF എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ ഒരു ഇരട്ട നീതി നിലനിൽക്കുന്നുണ്ട് എന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർ ആരോപിക്കുന്നുണ്ട്. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ വുക്മനോവിച്ച് ശരിവെക്കുന്നുണ്ട്. പരോക്ഷമായി AIFF നെതിരെ അദ്ദേഹം ഇക്കാര്യത്തിൽ വിമർശനങ്ങൾ അഴിച്ചു വിട്ടിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംഭവിക്കുന്ന ഒരു മാറ്റം എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. അതായത് ഇന്ത്യൻ സൂപ്പർ ലീഗിലെ നിയമങ്ങൾ ഇവിടുത്തെ എല്ലാ ടീമുകൾക്കും,അതല്ലെങ്കിൽ ഇവിടുത്തെ എല്ലാ താരങ്ങൾക്കും ഒരുപോലെയല്ല.അതൊരിക്കലും നല്ല ഒരു സമീപനം അല്ല,ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരട്ട നീതി അഥവാ വിവേചനം നിലനിൽക്കുന്നുണ്ട് എന്ന് തന്നെയാണ് ഇദ്ദേഹം ആരോപിക്കുന്നത്.

അതിനെയെല്ലാം മറികടന്നു കൊണ്ടാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുന്നത്. ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ നടക്കുന്ന മത്സരത്തിലും വിജയം സ്വന്തമാക്കാൻ കഴിയും എന്ന ശുഭപ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.5 മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നു മത്സരങ്ങളിൽ വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

AIFFISLIvan Vukomanovic
Comments (0)
Add Comment