കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായ മികേൽ സ്റ്റാറെയാണ് ഇപ്പോൾ ആരാധകർക്കിടയിലെ സംസാര വിഷയം. അടുത്ത രണ്ടുവർഷം അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും.ബ്ലാസ്റ്റേഴ്സിനെ മുന്നോട്ടു നയിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്. അദ്ദേഹത്തിന്റെ മുൻകാല ചരിത്രങ്ങളും കണക്കുകളുമൊക്കെ ആരാധകർ പരിശോധിച്ചു കഴിഞ്ഞു.
നിലവിൽ ഈ പരിശീലകൻ തന്റെ ജന്മദേശമായ സ്വീഡനിലാണ് ഉള്ളത്. വരുന്ന ജൂലൈ മാസത്തിലായിരിക്കും അദ്ദേഹം കേരളത്തിലേക്ക് എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം സ്വീഡിഷ് മാധ്യമങ്ങൾക്ക് അദ്ദേഹം അഭിമുഖം നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ചും ഇവിടുത്തെ ആരാധകരെ കുറിച്ചുക്കെ പല കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇദ്ദേഹം പരിശീലകനായതിനു പിന്നാലെ ഒരു സ്വീഡിഷ് താരവുമായി ബന്ധപ്പെട്ട റൂമർ പുറത്തേക്ക് വന്നിരുന്നു. മാഗ്നസ് എറിക്സൺ എന്ന പരിചയസമ്പന്നനായ താരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നായിരുന്നു റിപ്പോർട്ട്. 34കാരനായ ഈ താരം മധ്യനിര താരം മധ്യനിരതാരമാണ്.മാഗ്നസ് എറിക്സണെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടോ എന്നുള്ളത് സ്റ്റാറെയോട് ചോദിക്കപ്പെട്ടിരുന്നു. അദ്ദേഹം ഒരു ഓപ്ഷനാണെന്നും എന്നാൽ ഫുട്ബോൾ ലോകത്ത് സ്വീഡിഷ് താരങ്ങൾ മാത്രമല്ല ഉള്ളത് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്റ്റാറേയുടെ വാക്കുകൾ ഇപ്രകാരമാണ്.
എറിക്സണ് കൂട് മാറാവുന്നിടത്തോളം കാലം അദ്ദേഹം ഒരു ഓപ്ഷൻ തന്നെയാണ്. പക്ഷേ ഇവിടെ മനസ്സിലാക്കേണ്ട കാര്യം സ്വീഡിഷ് താരങ്ങൾ മാത്രമല്ല ഉള്ളത്. ഫുട്ബോൾ ലോകത്തെ പല താരങ്ങളെയും ചൂസ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ നിരവധി ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്ലബ് വിടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അവർക്കൊക്കെ പകരക്കാരെ ആവശ്യമാണ്. മികച്ച സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് നടത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് സെന്റർ സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരു മികച്ച വിദേശ താരത്തെ ക്ലബ്ബിന് ആവശ്യമുണ്ട്.