Confirmed :കേരള ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ താരത്തെ കൂടി സ്വന്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും നടത്തിയിരുന്നില്ല. പരിക്ക് കാരണം നഷ്ടമായ അഡ്രിയാൻ ലൂണക്ക് പകരം ഫെഡോർ ചെർനിച്ചിനെ കൊണ്ടുവന്നതാണ് പ്രധാനപ്പെട്ട മാറ്റം. വേറെ താരങ്ങളെ ഒന്നും ബ്ലാസ്റ്റേഴ്സ് ജനുവരിയിൽ ടീമിലേക്ക് ആഡ് ചെയ്തിരുന്നില്ല. മറ്റൊരു ഇന്ത്യൻ താരവുമായി കോൺട്രാക്ടിൽ എത്തിയിട്ടുണ്ടെങ്കിലും അടുത്ത സീസണിലാണ് അദ്ദേഹം ക്ലബ്ബിൽ ചേരുക.
പക്ഷേ ഭാവിയിലേക്ക് കൂടുതൽ യുവ പ്രതിഭകളെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നുണ്ട്.അതിലേക്ക് പുതിയ ഒരു താരം കൂടി വന്നു ചേർന്നിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 താരമായ പാർത്ത് ദേവനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹവുമായി കോൺട്രാക്ടിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ള കാര്യം സ്ഥിരീകരിച്ചിട്ടുള്ളത് 90nd stoppage എന്ന മാധ്യമമാണ്.
മുന്നേറ്റനിരയിൽ കളിക്കുന്ന താരമാണ് പാർത്ത്. ജമ്മു കാശ്മീരിലാണ് ഇദ്ദേഹം ജനിച്ചിട്ടുള്ളത്. ഡയമണ്ട് ഹാർബർ എഫ്സിയിൽ നിന്നാണ് അദ്ദേഹം ഇപ്പോൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഈ സീസണിന് ശേഷമാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനോടൊപ്പം ജോയിൻ ചെയ്യുക.ഐ ലീഗ് ത്രീയിലാണ് നിലവിൽ താരം കളിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും ഭാവി വാഗ്ദാനങ്ങൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തയ്യാറാവുന്നു എന്നുള്ളത് പോസിറ്റീവ് ആയ ഒരു കാര്യമാണ്. കാരണം ബ്ലാസ്റ്റേഴ്സിലൂടെ കരിയറിൽ വളർച്ച കൈവരിക്കാൻ കഴിയുമെന്ന് അവർ ഇപ്പോൾ ഉറച്ചു വിശ്വസിക്കുന്നുണ്ട്.യുവ താരങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ ബ്ലാസ്റ്റേഴ്സ് എന്നും മുൻപന്തിയിലാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ സമയം യുവതാരങ്ങളെ കളിപ്പിച്ചത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് റിസർവ് ടീമിലേക്ക് താരങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.