അധികം വൈകാതെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ് പ്രഖ്യാപിക്കുമെന്ന് പ്രമുഖ ജേണലിസ്റ്റ് ആയ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.അത് ആരായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.മാക്സിമസ് ഏജന്റ് അക്കാര്യത്തിൽ ഒരു ബ്രേക്കിംഗ് ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.
അതായത് ഇന്ത്യൻ സ്ട്രൈക്കർ ആയ ഇഷാൻ പണ്ഡിതയുടെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി എന്നാണ് മാക്സിമസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നേരത്തെ തന്നെ ഈ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.അതാണിപ്പോൾ ഫലം കണ്ടിരിക്കുന്നത്. രണ്ടോ അതിലധികമോ വർഷത്തേക്കുള്ള ഒരു ഓഫറാണ് അദ്ദേഹത്തിന് നൽകിയിരുന്നത്. അത് അദ്ദേഹം അഗ്രി ചെയ്തു എന്നാണ് റിപ്പോർട്ട്.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകുമനോവിച്ചിന്റെ പ്രത്യേക താല്പര്യം പ്രകാരമാണ് താരം ടീമിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ സീസണിൽ ജംഷെഡ്പൂർ എഫ്സിക്ക് വേണ്ടി കളിച്ച ഇഷാൻ നിലവിൽ ഫ്രീ ഏജന്റായിരുന്നു.ജംഷഡ്പൂർ എഫ്സിക്ക് പുറമെ ഗോവക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. തന്റെ കരിയറിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ കളിച്ച 41 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് ഇദ്ദേഹം നേടിയിട്ടുള്ളത്. ഇന്ത്യയുടെ നാഷണൽ ടീമിന് വേണ്ടി ആറു മത്സരങ്ങൾ കളിച്ച ഇഷാൻ ഒരു ഗോൾ നേടിയിട്ടുണ്ട്. ഉടൻതന്നെ ഒഫീഷ്യൽ അനൗൺസ്മെന്റ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.