ഇന്ത്യൻ യുവസൂപ്പർ താരത്തിന്റെ സൈനിങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ വലിയ അഴിച്ച് പണികൾ നടന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണ്. നിർണായക മാറ്റങ്ങൾ ഇതിനോടകം തന്നെ സംഭവിച്ചു കഴിഞ്ഞു. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ സ്ഥാനത്തേക്ക് മികേൽ സ്റ്റാറെ വന്ന് കഴിഞ്ഞു. അസിസ്റ്റന്റ് പരിശീലകൻ ഡോവന്റെ സ്ഥാനത്തേക്ക് ക്രൂക്ക് വന്നുകഴിഞ്ഞു.
ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ ദിമി,മാർക്കോ ലെസ്ക്കോവിച്ച്,ഡൈസുകെ സക്കായ്,ഫെഡോർ ചെർനിച്ച് എന്നിവരൊക്കെ ക്ലബ്ബ് വിട്ടു കഴിഞ്ഞു. ഇവരെ നിലനിർത്തേണ്ടതില്ലെന്ന് ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു. അതേസമയം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ ബ്ലാസ്റ്റേഴ്സ് നില നിർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കോൺട്രാക്ട് മൂന്ന് വർഷത്തേക്ക് ബ്ലാസ്റ്റേഴ്സ് പുതുക്കുകയായിരുന്നു.
കൂടുതൽ താരങ്ങൾ ഇനിയും പുറത്തേക്ക് പോകും എന്ന് തന്നെയാണ് ലഭിക്കുന്ന വിവരങ്ങൾ. മാത്രമല്ല ഗോവൻ താരമായിരുന്ന നൂഹ് സദൂയിയുടെ സൈനിങ്ങ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കാൻ ബാക്കിയുണ്ട്. ഇതിനുപുറമേ മറ്റൊരു സൈനിങ്ങ് കൂടി ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.ഐ ലീഗിൽ നിന്നും ഒരു ഇന്ത്യൻ യുവ പ്രതിഭ ബ്ലാസ്റ്റേഴ്സ് ക്ലബ്ബിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
മറ്റാരുമല്ല ഐസ്വാൾ എഫ്സിയുടെ 22 വയസ്സ് മാത്രമുള്ള ലാൽതൻമാവിയയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.അമാവിയ എന്നറിയപ്പെടുന്ന ഈ താരം വിങറാണ്.മൂന്നുവർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിട്ടുള്ളത്.രണ്ടുവർഷത്തേക്ക് കൂടി ഈ കരാർ പുതുക്കാനുള്ള ഓപ്ഷൻ ഉണ്ട്. അങ്ങനെ അഞ്ച് വർഷത്തേക്കാണ് ഇദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഭാവി വാഗ്ദാനമായി കൊണ്ടാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഈ താരത്തെ പരിഗണിക്കുന്നത്.