കേരള ബ്ലാസ്റ്റേഴ്സിന് നിരവധി വിമർശനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇത്.ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട് പുറത്തായിരുന്നു.മത്സരത്തിലെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല.ബ്ലാസ്റ്റേഴ്സിന് ഒട്ടും പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ആരാധകർ ആരോപിക്കുന്നത്.
മാത്രമല്ല കഴിഞ്ഞ കുറെ ദിവസങ്ങളായി ചർച്ച ചെയ്യുന്നത് സ്ട്രൈക്കറുടെ സൈനിങ് തന്നെയാണ്. ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നുവെങ്കിലും അതൊക്കെ വിഫലമാവുകയായിരുന്നു.പക്ഷേ നിലവിൽ അത് ഫലം കണ്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. വിശ്വസനീയമായ സോഴ്സിൽ നിന്നു തന്നെയാണ് വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. അതായത് ബ്ലാസ്റ്റേഴ്സ് വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ താരം ആരാണ് എന്നത് ഈ സോഴ്സ് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൗത്ത് അമേരിക്കൻ യുവ താരത്തിന് വേണ്ടിയായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നത്. ഒരുപക്ഷേ അതേ താരത്തെ തന്നെയായിരിക്കാം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
അർജന്റൈൻ താരങ്ങളായ മാക്സി,വിയേറ്റ എന്നിവരുമായി ബന്ധപ്പെട്ട റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. പക്ഷേ ആരെയാണ് കൊണ്ടുവന്നിട്ടുള്ളത് എന്നത് വ്യക്തമല്ല.അതിന് ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. കൂടാതെ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ അതിലൊന്നും വലിയ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല.