കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ് തുടരുകയാണ്.റീസ്റ്റാർട്ടിലെ ആദ്യ മത്സരത്തിൽ ഒഡീഷയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഫെബ്രുവരി രണ്ടാം തീയതിയാണ് കരുത്തരായ ഒഡീഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.ഒഡീഷ്യയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
നായകനായ അഡ്രിയാൻ ലൂണ നേരത്തെ തന്നെ പരിക്കു മൂലം പുറത്തായിരുന്നു. അതിനു പിന്നാലെയാണ് സ്ട്രൈക്കറായ ക്വാമെ പെപ്രയും പരിക്ക് മൂലം പുറത്തായത്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവലിനെ തിരികെ വിളിച്ചു എന്ന വാർത്ത മാധ്യമങ്ങളും ജേണലിസ്റ്റുകളും റിപ്പോർട്ട് ചെയ്തിരുന്നു. അക്കാര്യം ഒഫീഷ്യൽ പ്രഖ്യാപനത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരളയിലേക്ക് ലോണിൽ പോയ ജസ്റ്റിൻ ഇമ്മാനുവലിനെ തിരികെ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്. ഉടൻതന്നെ അദ്ദേഹം ടീമിനോടൊപ്പം ട്രെയിനിങ് നടത്തുമെന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ ജോയിൻ ചെയ്ത ഇദ്ദേഹം വ്യക്തിഗത പരിശീലനങ്ങളാണ് നടത്തിയിട്ടുള്ളത്. ഈ സീസണിലായിരുന്നു ജസ്റ്റിൻ ഇമ്മാനുവലിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിരുന്നത്. ആദ്യം ട്രയലിന് കൊണ്ടുവന്ന താരത്തെ പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
എന്നാൽ പെപ്രയെ സൈൻ ചെയ്തതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ കൈവിടാൻ നിർബന്ധിതരായി. അങ്ങനെയാണ് ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരളക്ക് വേണ്ടി അദ്ദേഹം കളിച്ചു തുടങ്ങിയത്.അദ്ദേഹത്തിന്റെ ഈ സീസണിലെ പ്രകടനം കൂടി നമുക്കൊന്ന് പരിശോധിക്കാം. ആകെ 14 മത്സരങ്ങളാണ് ഈ സീസണിൽ അദ്ദേഹം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 697 മിനുട്ടുകളാണ് അദ്ദേഹം കളിക്കളത്തിൽ ചിലവഴിച്ചിട്ടുള്ളത്. 3 ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹത്തിന്റെ ഈ സീസണലെ സമ്പാദ്യം.
കേരള ബ്ലാസ്റ്റേഴ്സ്,ഗോകുലം കേരള എന്നീ ടീമുകൾക്ക് വേണ്ടിയാണ് അദ്ദേഹം ഈ പ്രകടനം നടത്തിയിട്ടുള്ളത്.ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചതിനുശേഷമമായിരുന്നു അദ്ദേഹം ഗോകുലത്തിലേക്ക് പോയത്. മികച്ച പ്രകടനം അദ്ദേഹത്തിന് കിട്ടുന്ന അവസരങ്ങളിൽ നടത്താൻ സാധിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ.