ട്വിറ്റർ വേൾഡ് കപ്പ്,രണ്ടാം മത്സരവും വിജയിച്ചു, ഗ്രൂപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഒന്നാം സ്ഥാനത്ത്!
കായിക ലോകത്തെ പ്രമുഖ സ്പോട്ട് മാനേജ്മെന്റായ ഡിപ്പോർട്ടസ് ഫിനാൻസസ് സംഘടിപ്പിക്കുന്ന ട്വിറ്റർ വേൾഡ് കപ്പ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇതിലേക്ക് ആകർഷിക്കാൻ കാരണം ബ്ലാസ്റ്റേഴ്സ് ഇത്തവണ യോഗ്യത കരസ്ഥമാക്കി എന്നുള്ളത് തന്നെയാണ്. അതായത് കായിക ലോകത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും മികച്ച രൂപത്തിൽ ആരാധക പിന്തുണയും പെർഫോമൻസും നടത്തുന്ന ക്ലബ്ബുകളെയാണ് ഇവർ ട്വിറ്റർ വേൾഡ് കപ്പിലേക്ക് പരിഗണിക്കുന്നത്.
ഗ്രൂപ്പ് ഡിയിൽ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനെ പരാജയപ്പെടുത്തിയിരുന്നു. ട്വിറ്ററിൽ പോൾ രൂപത്തിലാണ് മത്സരം നടക്കുക. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ടീം വിജയം കരസ്ഥമാക്കും. രണ്ടാമത്തെ മത്സരത്തിൽ മില്ലനാരിയോസ് എഫ്സി എന്ന ക്ലബ്ബിനെയായിരുന്നു ബ്ലാസ്റ്റേഴ്സ് നേരിട്ടിരുന്നത്.ഈ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്.
മത്സരത്തിൽ ആകെ ചെയ്തത് 1448 വോട്ടുകൾ ആണ്.അതിൽ 85% വോട്ടുകളും സ്വന്തമാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. ബാക്കിവരുന്ന 15 ശതമാനം വോട്ടുകൾ മാത്രമാണ് എതിരാളികൾക്ക് ലഭിച്ചിട്ടുള്ളത്.ഇതോടെ രണ്ടു മത്സരങ്ങളിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് 6 പോയിന്റ് കരസ്ഥമാക്കിയിട്ടുണ്ട്.ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. രണ്ടാം സ്ഥാനത്ത് വരുന്നത് ബ്രസീലിയൻ ക്ലബ് ആയ ബോട്ടാഫോഗോയാണ്.മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി വരുന്നത്.
നാലാം സ്ഥാനത്ത് മില്ലനാരിയോസും അഞ്ചാം സ്ഥാനത്ത് അൽ നസ്റും വരുന്നു.ഫുട്ബോൾ ലോകത്തെ ക്ലബ്ബുകൾ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെ ക്ലബ്ബുകളും ഈ ടൂർണമെന്റിൽ ഉണ്ട്.കഴിഞ്ഞതവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഈ കിരീടം സ്വന്തമാക്കിയിരുന്നു.ആരാധകരുടെ കരുത്ത് തന്നെയാണ് ട്വിറ്റർ വേൾഡ് കപ്പിൽ പ്രകടമാക്കേണ്ടത്.