കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് അനിവാര്യമായത്.നിരവധി റൂമറുകൾ പുറത്തേക്ക് വന്നെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.
നേരത്തെ മാക്സിമസ് ഏജന്റ് ഒരു റൂമർ കൂടി പങ്കുവെച്ചിരുന്നു.കൊളംബിയൻ താരമായ ഡാമിർ സീറ്ററുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചിരുന്നു.സെന്റർ ഫോർവേഡ് ആണ് അദ്ദേഹം.ആറടി പൊക്കമുള്ള ഈ കരുത്തന്റെ പ്രായം 25 ആണ്. നേരത്തെ കൊളംബിയയുടെ അണ്ടർ 20 ടീമിന് വേണ്ടി ഈ സ്ട്രൈക്കർ കളിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഒരു ഓഫർ നൽകുകയും ചെയ്തിരുന്നു. പക്ഷേ 25കാരനായ ഈ താരത്തിന് രണ്ട് ഓഫറുകൾ വേറെ ലഭിച്ചു.അർജന്റൈൻ ക്ലബ്ബായ സെൻട്രൽ കോർഡോബ, അതുപോലെതന്നെ കൊളംബിയൻ ക്ലബ്ബായ ജൂനിയേഴ്സ് എന്നിവരാണ് ഇദ്ദേഹത്തിന് ഓഫറുകൾ നൽകിയത്.അതുകൊണ്ടുതന്നെ ഇപ്പോൾ ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ സാധ്യതയില്ല.
Update 🚨 : Now the deal🇨🇴 seems hard. The player is unlikely to join Kerala Blasters as his preference matters somewhere else. #Indianfootball #Transfers #KBFC https://t.co/E9HU9q1pB3
— 𝙈𝘼𝙓𝙄𝙈𝙐𝙎 (@maximus_agent) August 1, 2023
മറിച്ച് കൊളംബിയൻ ക്ലബ്ബായ ജൂനിയറിന്റെ ഓഫർ ഇദ്ദേഹം സ്വീകരിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. തന്റെ ജന്മനാട്ടിൽ തുടരുന്നതിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്.അതുകൊണ്ടുതന്നെ വിദേശ സ്ട്രൈക്കർ പൊസിഷനിലേക്ക് മറ്റൊരു താരത്തെ ബ്ലാസ്റ്റേഴ്സിന് നോക്കേണ്ടിവരും.