ബ്ലാസ്റ്റേഴ്സ് ആദ്യം ഓഫർ ചെയ്തത് മറ്റൊരു താരത്തെ, മോഹൻ ബഗാൻ അത് നിരസിച്ചു, പിന്നീട് താല്പര്യം കാണിച്ചത് സഹൽ.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ സഹൽ അബ്ദുസമദ് ക്ലബ്ബ് വിടുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. ഒരു സ്വാപ് ഡീലാണ് നടക്കുന്നത്. ഡിഫൻഡർ പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുകയും ചെയ്യും.
ഇതിന്റെ വിശദവിവരങ്ങൾ ഖേൽ നൗ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ സ്വാപ് ഡീൽ ചർച്ചകൾ നടക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് കോട്ടാലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ അവർ മോഹൻ ബഗാന് തങ്ങളുടെ താരമായ ഹോർമിപാമിനെ ഓഫർ ചെയ്യുകയായിരുന്നു. അദ്ദേഹത്തെ കൈമാറാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.
പക്ഷേ ആ ഡിഫൻഡറിൽ മോഹൻ ബഗാന് താല്പര്യമില്ലായിരുന്നു.അതുകൊണ്ടുതന്നെ അവർ അത് നിരസിച്ചു.ഈ സമയത്താണ് സഹൽ ബ്ലാസ്റ്റേഴ്സ് വിടാൻ താൽപര്യം കാണിക്കുന്നത്.ഇത് മനസ്സിലാക്കിയ മോഹൻ ബഗാൻ നീക്കങ്ങൾ നടത്തുകയും ഓഫർ നൽകുകയും ചെയ്തു.ഇത് സഹലും ബ്ലാസ്റ്റേഴ്സും സ്വീകരിക്കുകയായിരുന്നു. അങ്ങനെയാണ് ഈ ഡീൽ നടക്കുന്നത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല ഡീൽ തന്നെയാണ്. സാമ്പത്തികപരമായി ഇത് വളരെയധികം ഗുണം ചെയ്യും. മാത്രമല്ല കോട്ടാൽ വളരെയധികം അനുഭവസമ്പത്തുള്ള ഒരു മികച്ച താരം തന്നെയാണ്.സഹലിന്റെ അഭാവം ക്ഷീണമാണെങ്കിലും അതിനെ മറികടക്കാൻ ക്ലബ്ബിന് കഴിയും എന്നാണ് പലരുടെയും നിരീക്ഷണം.