ബണ്ടോഡ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം നടത്തിയിരുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കി സെമിയിൽ പ്രവേശിച്ചിരുന്നു.സെസയെ സെമിഫൈനലിൽ പരാജയപ്പെടുത്തിക്കൊണ്ട് കലാശ പോരാട്ടത്തിന് ബ്ലാസ്റ്റേഴ്സ് യോഗ്യത കരസ്ഥമാക്കിയിരുന്നു.എഫ്സി ഗോവയായിരുന്നു ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
എന്നാൽ ഫൈനലിൽ നിർഭാഗ്യം ബ്ലാസ്റ്റേഴ്സിന് വിലങ്ങു തടിയായിട്ടുണ്ട്.മത്സരത്തിൽ രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു. ഇതോടുകൂടിയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.പെനാൽറ്റി ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിലെ അഞ്ച് താരങ്ങൾ പെനാൽറ്റി എടുത്തപ്പോൾ രണ്ട് താരങ്ങൾ പാഴാക്കുകയായിരുന്നു. അതേസമയം എടുത്ത നാല് പെനാൽറ്റിയും ഗോളാക്കിക്കൊണ്ട് ഗോവ വിജയവും കിരീടവും സ്വന്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ യൊഹെയ്ൻബ, സൂപ്പർതാരം കൊറോ സിംഗ് എന്നിവരാണ് പെനാൽറ്റികൾ പാഴാക്കിയത്. ഇതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ഗോവ ഈ കിരീടം സ്വന്തമാക്കുകയും ചെയ്തു.കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമായിരുന്നു ടൂർണമെന്റിൽ പങ്കെടുത്തിരുന്നത്.
എന്നിരുന്നാലും ഫൈനൽ വരെ എത്താൻ കഴിഞ്ഞത് ആശ്വാസം നൽകുന്ന കാര്യമാണ്.ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിനെതിരെ 5 ഗോളുകൾക്കായിരുന്നു ഗോവയോട് പരാജയപ്പെട്ടിരുന്നത്. എന്നാൽ ഫൈനലിൽ കൂടുതൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തി.കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറുടെ പ്രകടനം കൂടി എടുത്തു പറയേണ്ട ഒന്നാണ്. മികച്ച രീതിയിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.