മൈതാനം വിട്ടപ്പോൾ ഡയസിനെ പോക്കറ്റിൽ നിന്നെടുത്ത് തിരികെ നൽകിയില്ല? ലെസ്ക്കോയോടും ഡ്രിൻസിച്ചിനോട് ഫാൻസ്‌ ചോദിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന ജോർഹെ പെരീര ഡയസ് ഇപ്പോൾ മുംബൈ സിറ്റിക്ക് വേണ്ടിയാണ് കളിക്കുന്നത്.എന്നാൽ തന്റെ മുൻ ക്ലബ്ബിനോട് യാതൊരുവിധ ബഹുമാനവും ഡയസ് വെച്ച് പുലർത്താറില്ല.ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈയോട് അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെട്ടിരുന്നു.അന്ന് ഗോൾ നേടിയപ്പോൾ പെരേര ഡയസ് നടത്തിയ ആഘോഷമൊന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല.

ഭ്രാന്തമായ രൂപത്തിലായിരുന്നു അദ്ദേഹം ആഘോഷിച്ചിരുന്നത്.കേരള ബ്ലാസ്റ്റേഴ്സിനോട് വലിയ വിരോധമുള്ള രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ആഘോഷങ്ങൾ ഓരോന്നും. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ഫാൻസിന് താല്പര്യമില്ലാത്ത താരമായി മാറിയിരിക്കുകയാണ് ഡയസ്. മാത്രമല്ല അദ്ദേഹത്തെ ഒന്ന് പൂട്ടണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ ഏറെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം കൂടിയാണ്.

അതിപ്പോൾ സഫലമായിട്ടുണ്ട്. ഇന്നലെ കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഇടം വലം തിരിയാനാവാതെ ഡയസിനെ താഴിട്ട് പൂട്ടാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടികൾക്ക് സാധിച്ചു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അതിനെ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ഡിഫൻസിലെ ഉരുക്ക് കോട്ടകളായ മാർക്കോ ലെസ്ക്കോവിച്ച്-മിലോസ് ഡ്രിൻസിച്ച് എന്നീ താരങ്ങളോടാണ്. അക്ഷരാർത്ഥത്തിൽ ഡയസിനെ അവർ നിഷ്പ്രഭരാക്കി കളഞ്ഞു.മത്സരത്തിൽ ഡയസ് കളിക്കുന്നുണ്ടോ എന്നുപോലും പല ഘട്ടങ്ങളിലും സംശയിച്ചു,കാരണം പലപ്പോഴും അദ്ദേഹത്തെ കാണാനില്ലായിരുന്നു.

മത്സരത്തിന്റെ മുഴുവൻ സമയവും അദ്ദേഹം കളിച്ചിരുന്നു.ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞില്ല.ആകെ ഉതിർത്തത് ഒരു ഷോട്ട് മാത്രം.അത് ബ്ലോക്ക് ചെയ്യപ്പെട്ടു.ഒരു ചാൻസ് പോലും ക്രിയേറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആകെ മൂന്ന് തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ബോക്സിനകത്ത് പന്ത് സ്പർശിക്കാൻ കഴിഞ്ഞത്. ഈ കണക്കുകളിൽ നിന്ന് വളരെ വ്യക്തമാണ് അദ്ദേഹത്തെ എത്രത്തോളം മാരകമായ രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് പൂട്ടിയതെന്ന്. ഒന്നും തന്നെ ചെയ്യാനാവാതെ അദ്ദേഹത്തിന് കളിക്കളം വിടേണ്ട ഒരു കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്.

ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ ട്രോളുകളാൽ ആഘോഷിച്ചിട്ടുണ്ട്. മത്സരം അവസാനിച്ചു കളിക്കളം വിട്ടപ്പോൾ ഡയസിനെ പോക്കറ്റിൽ നിന്നും എടുത്ത് തിരികെ നൽകിയില്ലേ എന്നാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ പരിഹാസരൂപേണ ഡിഫന്റർമാരായ ലെസ്ക്കോയോടും ഡ്രിൻസിച്ചിനോടും ചോദിച്ചിട്ടുള്ളത്. അക്ഷരാർത്ഥത്തിൽ ഡയസിനെ പോക്കറ്റിലാക്കാൻ ഈ ഡിഫൻഡർമാർക്ക് കഴിഞ്ഞിരുന്നു. അതും ഈ മത്സരത്തിൽ ഫാൻസിന് ഏറെ സന്തോഷം നൽകിയ കാര്യമായിരുന്നു.

Jorge Pereyra DiazKerala BlastersMumbai City Fc
Comments (0)
Add Comment