അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.പ്രീ സീസൺ പരിശീലനം ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുകഴിഞ്ഞു.ഡുറണ്ട് കപ്പിനെയും കേരള ബ്ലാസ്റ്റേഴ്സ് അതീവ ഗൗരവത്തോടുകൂടിയാണ് പരിഗണിക്കുന്നത്. നിരവധി താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒഴിവാക്കിയിട്ടുണ്ട്.
അതിനനുസരിച്ചുള്ള സൈനിങ്ങുകൾ ഉണ്ടായിട്ടില്ലെങ്കിലും കൂടുതൽ സൈനിങ്ങുകൾ വരും ദിവസങ്ങളിൽ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര ഇപ്പോൾ കൂടുതൽ ചർച്ചയാവുന്നുണ്ട്.ജെസൽ,ഖബ്ര,നിഷു കുമാർ,മോങ്കിൽ എന്നിവരെയൊക്കെ പ്രതിരോധനിരയിൽ നിന്ന് നഷ്ടമായിട്ടുണ്ട്. എന്നിരുന്നാലും ഒരു തകർപ്പൻ ഡിഫൻസ് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട് എന്നാണ് പല ആരാധകരുടെയും വിലയിരുത്തൽ.
സെന്റർ ബാക്ക് ആയിക്കൊണ്ട് പരിചയസമ്പന്നനായ മാർക്കോ ലെസ്ക്കോവിച്ചുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തുണ. പിന്നെ സെന്റർ ബാക്ക് ആയിക്കൊണ്ട് കളിക്കുന്ന താരങ്ങളാണ് ഹോർമിപാം,സന്ദീപ് സിംഗ്,പ്രീതം കോട്ടാൽ,ബിജോയ് എന്നിവർ. ഇവിടെ ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു വിദേശ സെന്റർ ബാക്കിനെയാണ്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ സെന്റർ ബാക്ക് പൊസിഷനിലെ ഒരു വിധം പ്രശ്നങ്ങൾക്ക് പരിഹാരമാകും
റൈറ്റ് ബാക്ക് പൊസിഷനിൽ ഉള്ളത് പ്രബീർ ദാസ്,പ്രീതം കോട്ടാൽ എന്നിവരാണ്.രണ്ടുപേരും മികവുറ്റ താരങ്ങളാണ്.അതേസമയം സന്ദീപ് സിംഗും ആ പൊസിഷനിൽ കളിക്കും.നവോച്ച സിംഗ് ലെഫ്റ്റ് ബാക്ക് പൊസിഷനിലും കളിക്കുന്ന താരമാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കൂടുതൽ പരിചയസമ്പത്തുള്ള ഒരു മികച്ച താരത്തെ ആവശ്യമുണ്ട്. എന്നിരുന്നാലും നിലവിലെ ഡിഫൻസ് അതിശക്തമാണ് എന്ന് തന്നെയാണ് പല ആരാധകരുടെയും വിലയിരുത്തൽ.
ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം അംഗമായ സഹീഫ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ്.അദ്ദേഹത്തിന് ചിലപ്പോൾ അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ഒരു വിദേശ സെന്റർ ബാക്കിനേയും ഒരു മികച്ച ലെഫ്റ്റ് ബാക്കിനെയും ലഭിച്ചാൽ ബ്ലാസ്റ്റേഴ്സിന് പിന്നീട് ഡിഫൻസിലേക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല .