കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് നേരിടുക.ഈ മത്സരത്തിൽ സൂപ്പർ സ്ട്രൈക്കർ ദിമി ഉണ്ടാവില്ല എന്നുള്ളത് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.ഈ മത്സരത്തിനുശേഷം ഹൈദരാബാദ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരം അതാണ്.
ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.പക്ഷേ വലിയ തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്തയായിരുന്നു ഇന്നലെ പുറത്തുവന്നത്.കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിക്ക് പരിക്കേറ്റിരുന്നു.അതിന്റെ കൂടുതൽ വിശദാംശങ്ങൾ ഒന്നും തന്നെ പുറത്തേക്ക് വന്നിരുന്നില്ല. പക്ഷേ ഇപ്പോൾ 90nd സ്റ്റോപ്പേജ് അത് പുറത്ത് വിട്ടിട്ടുണ്ട്. നമ്മൾ കരുതുന്ന പോലെ പരിക്ക് സാരമില്ല,ഒരല്പം സീരിയസാണ്.
അതായത് രണ്ട് ആഴ്ചയോളം അദ്ദേഹം കളത്തിന് പുറത്തിരിക്കേണ്ടിവരും എന്നാണ് ഈ മാധ്യമം റിപോർട്ട് ചെയ്തിട്ടുള്ളത്.അതായത് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. മാത്രമല്ല പ്ലേ ഓഫ് മത്സരത്തിലും അദ്ദേഹം കളിക്കാൻ കഴിയില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിലും വലിയ പണി ഇനി ബ്ലാസ്റ്റേഴ്സിന് കിട്ടാനില്ല.
കാരണം ഇപ്പോൾ പ്രധാനമായും ദിമിയുടെ ഗോളടിയെ ആശ്രയിച്ചു കൊണ്ടാണ് ക്ലബ്ബ് മുന്നോട്ടുപോകുന്നത്.ലീഗിലെ തന്നെ ടോപ് സ്കോറർ അദ്ദേഹമാണ്.ബ്ലാസ്റ്റേഴ്സിന് എന്തെങ്കിലുമൊക്കെ പ്രതീക്ഷകൾ ഉണ്ടെങ്കിൽ ദിമിയിൽ മാത്രമാണ്. അദ്ദേഹത്തെ കൂടി നഷ്ടമായാൽ ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർണമാകും എന്ന ഭയത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.
പരിക്കുകൾ ഈ സീസണിൽ ഉടനീളം ബ്ലാസ്റ്റേഴ്സിനെ വല്ലാതെ അലട്ടിയിട്ടുണ്ട്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പ്ലേ ഓഫ് മത്സരത്തിൽ തിരിച്ചെത്തും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ ഉണ്ടായിരുന്നത്. ഇതിനിടയിലാണ് ഇടിത്തീ പോലെ ദിമിയും പരിക്കിന്റെ പിടിയിലാകുന്നത്.