ഫിനിഷിങ്ങിൽ ദിമി പുലിയാണ്,വെല്ലാൻ ആരുമില്ല..! തെളിയിക്കുന്നത് കൃത്യമായ കണക്കുകൾ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ഏറ്റവും നിർണായകമായ മത്സരത്തിനാണ് നാളെ ഇറങ്ങുന്നത്.പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷ എഫ്സിയാണ്. അവരുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കലിംഗയിൽ ഒരു മത്സരം പോലും ബ്ലാസ്റ്റേഴ്സ് ഇതുവരെ വിജയിച്ചിട്ടില്ല എന്നത് ആരാധകർക്ക് ആശങ്ക പകരുന്ന കാര്യമാണ്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്ന കാര്യം ദിമി കളിക്കണേ എന്നാണ്.പരിക്ക് കാരണം കഴിഞ്ഞ മത്സരം അദ്ദേഹം കളിച്ചിരുന്നില്ല. പക്ഷേ ടീമിനോടൊപ്പം ഇപ്പോൾ അദ്ദേഹം ഒഡീഷയിലേക്ക് ട്രാവൽ ചെയ്തിട്ടുണ്ട്.അതൊരു ശുഭ സൂചനയാണ്.അദ്ദേഹം ഓക്കേയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.പക്ഷേ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ നമുക്ക് ഇനിയും സ്ഥിരീകരണങ്ങൾ ലഭിക്കേണ്ടതുണ്ട്.
ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ദിമിയാണ്.13 ഗോളുകൾ നേടിക്കൊണ്ടാണ് അദ്ദേഹം ടോപ് സ്കോറർ പട്ടം അലങ്കരിച്ചിരിക്കുന്നത്.ഇപ്പോൾ മറ്റൊരു കണക്കുകൂടി പുറത്തുവന്നിട്ടുണ്ട്.ഫിനിഷിംഗിൽ ദിമി പുലിയാണ്,അദ്ദേഹത്തെ വെല്ലാൻ ആരുമില്ല എന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇത്.എന്തെന്നാൽ ഷൂട്ടിങ് അക്യുറസി ഏറ്റവും കൂടുതലുള്ള താരം ദിമി.
ഈ സീസണിൽ ഏറ്റവും കൂടുതൽ ഷൂട്ടിംഗ് അക്യുറസിയുള്ള താരം ദിമിയാണ്. അദ്ദേഹത്തിന്റെ 75% ഷോട്ടുകളും ലക്ഷ്യത്തിലേക്കായിരുന്നു.25% മാത്രമാണ് ലക്ഷ്യത്തിൽ നിന്നും മാറിയിട്ടുള്ളത്.ഈ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഷൂട്ടിങ് അക്കുറസിയുള്ള താരവും ദിമിയാണ്. ചുരുങ്ങിയത് 10 ഷോട്ട് എങ്കിലും എടുത്തവരെയാണ് ഇവർ ഈ കണക്കിലേക്ക് പരിഗണിച്ചിട്ടുള്ളത്.
ഒപ്റ്റയാണ് കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്.ദിമി ഈ സീസണിൽ ആകെ ഉതിർത്തത് 28 ഷോട്ടുകളാണ്.അതിൽ 21 ഷോട്ടുകളും ലക്ഷ്യത്തിലേക്കായിരുന്നു.ഈ താരത്തിന്റെ മികവ് വിളിച്ചോതുന്ന കണക്കുകളാണ് ഇത്.ഇദ്ദേഹത്തെ കൈവിട്ടാൽ അതിന് ബ്ലാസ്റ്റേഴ്സ് വലിയ വില നൽകേണ്ടിവരും.